ഏദന്‍ – വടക്കന്‍ യെമനിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ വെന്തുമരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാരിബ് ഗവര്‍ണറേറ്റിലെ അല്‍വാദി ജില്ലയിലെ രാജ്യാന്തര റോഡില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അപകടത്തിൽ ബസും ട്രക്കും പൂര്‍ണമായും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസിന് തീപിടിക്കുകയായിരുന്നെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
അഗ്നിശമന സേന സ്ഥലത്തെത്തി വാഹനങ്ങളിലെ തീ അണച്ചു. പരിക്കേറ്റവരെ കറ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. മൃതദേഹങ്ങളിൽ ചിലത് തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. തകര്‍ന്ന റോഡുകള്‍, അമിത വേഗത, വാഹന അറ്റകുറ്റപ്പണികളുടെ അഭാവം എന്നിവ കാരണം എല്ലാ മാസവും നൂറുകണക്കിന് യെമനികള്‍ക്ക് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നു.



