റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ഖുവൈഇയയില്‍ വാന്‍ അപകടത്തില്‍ പെട്ട് എലിമെന്ററി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വിദേശിയായ ഡ്രൈവര്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഖുവൈഇയക്ക് തെക്ക് ബുഅയ്ഥറാന്‍-ഫൈദ അഅ്ബലിയ റോഡിലാണ് അപകടം. കൊടുംവളവില്‍ നിയന്ത്രണം വിട്ട വാന്‍ റോഡ് സൈഡിലെ പാറക്കെട്ടില്‍ ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ വാഹനത്തില്‍ തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഖുവൈഇയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



