മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറയിലുണ്ടായ ടാങ്കർ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ബുധനാഴ്ച രാത്രിയോടെയാണ് അപകടം.
ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു.
അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group