മസ്കത്ത്– ഒമാനിൽ കാറപകടത്തിൽ കോട്ടയം സ്വദേശിനി സുജാത (56) മരിച്ചു. നടന്നുപോകുന്നതിനിടെയായിരുന്നു അപകടം. ട്രാഫിക് സിഗ്നൽ തെറ്റിച്ചെത്തിയ കാർ ഇടിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ 11നാണ് മരണം. ഒമാനിൽ ജോലി ചെയ്തു വരികയായിരുന്നു സുജാത. ചെറുകരയിൽ സജിയാണ് ഭർത്താവ്. സംസ്കാരം ഇന്ന് 3നു മുട്ടമ്പലം പൊതുശ്മശാനത്തിൽ. മകൻ: അമൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group