ഹൈദരാബാദ്- ഹൈദരാബാദ് രാമന്തപൂരിൽ ഇന്നലെ രാത്രി കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി അഞ്ചുപേർ മരിച്ചു, നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രഥം കൊണ്ടുപോകുന്ന വാഹനം തകരാറിൽ ആയതിനെ തുടർന്ന് യുവാക്കൾ നീക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രഥം ഹൈടെൻഷൻ ലൈനിൽ തട്ടി ഒമ്പത് പേർക്ക് ഷോക്കേറ്റു. ഉടൻ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചു പേരെ രക്ഷിക്കാൻ ആയില്ല. മറ്റുള്ളവർ ചികിത്സയിലാണ് .
കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരണപ്പെട്ടത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group