അബുദാബി– അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് മലയാളികളിൽ സഹോദരങ്ങളായാ മൂന്ന് കുട്ടികളുടെ മൃതദേഹം യുഎയിൽ തന്നെ മറവ് ചെയ്യും.
അപകടത്തിൽ മരണപെട്ട ഇവരുടെ വീട്ടുജോലിക്കാരിയും മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി ബുഷറ (50) യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. നിലവിൽ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അബുദാബിയിലെ പ്രസിദ്ധമായ ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങവെ ഞായറാഴ്ച രാവിലെയാണ് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച നിസാന്‍ പട്രോള്‍ കാര്‍ അബുദാബി-ദുബൈ റോഡില്‍ ഷഹാമക്കടുത്തായി
നിയന്ത്രണം വിട്ട് മറിഞ്ഞ്.
മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി ബുഷറ (50) യും മരണപ്പെട്ടത്.
അപകടത്തിൽ അബ്ദുല്ലത്തീഫിനെയും ഭാര്യ രുക്‌സാനയെയും മറ്റു രണ്ട് മക്കളെയും സാരമായ പരിക്കുകളോടെ അബുദാബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രുക്‌സാന വടകര കുന്നുമ്മക്കര സ്വദേശിയാണ്. ദുബൈയില്‍ വ്യാപാരിയാണ് അബ്ദുല്‍ലത്തീഫ്. തിരൂര്‍ ചമ്രവട്ടം പരേതനായ കുന്നത്ത് യാഹു- പാത്തുമ്മ ദമ്പതികളുടെ മകളാണ് മരണപെട്ട ബുഷറ. തമിഴ്‌നാട് സ്വദേശി ഫയാസാണ് ഭര്‍ത്താവ്. ഏകമകന്‍ നിസാമുദ്ദീന്‍. രണ്ട് മാസം മുമ്പാണ് ബുഷറ നാട്ടില്‍ വന്ന് ദുബൈയിലേക്ക് തിരിച്ചു വന്നത്.



