കൊച്ചി: കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്നും മുറിയുടെ വാതിലിൽ മാതാവ് മുട്ടിയപ്പോൾ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്നും യുവതിയുടെ മൊഴി.
കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ കൊലപാതകത്തിൽ മാറ്റാർക്കും പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.
കുട്ടി കൊല്ലപ്പെടും മുൻപ് തന്നെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു.
താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.