Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    • ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക
    • ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    • അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    • കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്

    പ്രത്യേക അന്വേഷണാത്മക റിപ്പോർട്ട് രേഖകൾ വിശകലനം ചെയ്തത്: സാർത്ഥക് സിദ്ധാന്ത് (സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി, 2025-26 ബാച്ച്)
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2026 India Top News 5 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    cbse
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിനായുള്ള ടെണ്ടർ നടപടികളിൽ വൻ ക്രമക്കേടും സ്വജനപക്ഷപാതവും നടന്നതായി വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രാജ്യത്തെ 17 ലക്ഷത്തിലധികം വരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (On-Screen Marking – OSM) കരാർ, മുൻപ് കരിമ്പട്ടികയിൽ ഉൾപ്പെടാൻ തക്കവണ്ണം ഗുരുതരമായ വീഴ്ചകള്് വരുത്തിയ ഒരു സ്വകാര്യ കമ്പനിക്ക് നൽകാനായി സി.ബി.എസ്.ഇ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും തിരുത്തിയെഴുതിയതായാണ് കണ്ടെത്തൽ.

    ഒരു പൊതുമേഖലാ സ്ഥാപനം എങ്ങനെയാണ് സുതാര്യത കാറ്റിൽപ്പറത്തി ഒരു പ്രത്യേക വെണ്ടർക്ക് വേണ്ടി തങ്ങളുടെ ഔദ്യോഗിക നിയമപുസ്തകവും കരാർ വ്യവസ്ഥകളും ഘട്ടംഘട്ടമായി മാറ്റിയതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. സി.ബി.എസ്.ഇ പുറത്തുവിട്ട വിവിധ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (RFP) രേഖകളും ടെണ്ടർ അപേക്ഷകളും മാസങ്ങളോളം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ഗുരുതരമായ അഴിമതിയുടെ ചുരുളഴിഞ്ഞത്. പൊതുജനങ്ങളുടെ നികുതിപ്പണവും കുട്ടികളുടെ ഭാവിയും വെച്ചാണ് സി.ബി.എസ്.ഇ ഈ വലിയ ചൂതാട്ടം നടത്തിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പശ്ചാത്തലം: കോംപ്റ്റ് എഡ്യൂടെക്കും തെലങ്കാനയിലെ ദുരന്തവും

    സി.ബി.എസ്.ഇയുടെ ഈ വൻ കരാർ സ്വന്തമാക്കിയ ‘കോംപ്റ്റ് എഡ്യൂടെക്’ (Coempt Edu Teck) എന്ന കമ്പനിയുടെ ഭൂതകാലം പരിശോധിച്ചാൽ മാത്രമേ ഈ അഴിമതിയുടെ വ്യാപ്തി പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കൂ.നേരത്തെ ‘ഗ്ലോബറേന ടെക്നോളജീസ്’ (Globarena Technologies) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കമ്പനിയാണിത്. 2019-ൽ തെലങ്കാനയിലെ ഇന്റർമീഡിയറ്റ് പരീക്ഷാ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതം തകർത്ത വൻ വിനാശത്തിന് പിന്നിൽ ഈ കമ്പനിയായിരുന്നു.

    അന്ന് ഗ്ലോബറേനയുടെ സോഫ്റ്റ്‌വെയറിലുണ്ടായ ഗുരുതരമായ പിഴവുകൾ കാരണം 3.8 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് മാർക്കുകൾ നഷ്ടപ്പെടുകയോ പരീക്ഷയിൽ തോൽക്കുകയോ ചെയ്തു. ഫലപ്രഖ്യാപനത്തിലെ അപാകതകളെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ 23 വിദ്യാർത്ഥികളാണ് അന്ന് തെലങ്കാനയിൽ ആത്മഹത്യ ചെയ്തത്. തുടർന്ന് തെലങ്കാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി, ഗ്ലോബറേന കമ്പനിയും പരീക്ഷാ ബോർഡും തമ്മിൽ കൃത്യമായ കരാർ പോലും ഒപ്പിട്ടിരുന്നില്ലെന്നും, കമ്പനിയുടെ ഭാഗത്ത് നിന്ന് ‘കൊടിയ പരാജയങ്ങളും, നടപടിക്രമങ്ങളുടെ തകർച്ചയും, പ്രകടമായ അനാസ്ഥയും’ ഉണ്ടായതായും ഔദ്യോഗികമായി റിപ്പോർട്ട് നൽകിയിരുന്നു.

    ഈ വൻ ദുരന്തത്തിന് ശേഷം നിയമനടപടികളിൽ നിന്നും പൊതുജനരോഷത്തിൽ നിന്നും രക്ഷപ്പെടാൻ, ദുരന്തം നടന്ന് കൃത്യം ആറ് മാസങ്ങൾക്ക് ശേഷം ‘ഗ്ലോബറേന ടെക്നോളജീസ്’ തങ്ങളുടെ പേര് മാറ്റി ‘കോംപ്റ്റ് എഡ്യൂടെക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഇത്രയും കുപ്രസിദ്ധമായ ചരിത്രമുള്ള ഒരു കമ്പനിയെ രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ ബോർഡായ സി.ബി.എസ്.ഇ എങ്ങനെ തങ്ങളുടെ ഡിജിറ്റൽ മൂല്യനിർണ്ണയ കരാർ ഏൽപ്പിച്ചു എന്നത് വലിയ ചോദ്യചിഹ്നമാണ്.

    ടെണ്ടർ ടൈംലൈൻ: കളി നിയമങ്ങൾ മാറ്റിയ വഴികൾ
    സി.ബി.എസ്.ഇ ഒരു പ്രത്യേക വെണ്ടർക്കായി ടെണ്ടർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയത് മനസ്സിലാക്കാൻ 2025-ൽ പുറപ്പെടുവിച്ച മൂന്ന് വ്യത്യസ്ത ടെണ്ടറുകളുടെ ടൈംലൈൻ പരിശോധിച്ചാൽ മതിയാകും:

    ഒന്നാം ടെണ്ടർ (2025 ഫെബ്രുവരി 4): ഈ ടെണ്ടറിന്റെ രേഖകൾ സി.ബി.എസ്.ഇ തങ്ങളുടെ ഔദ്യോഗിക ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് (GeM) പോർട്ടലിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യുകയോ അൺലിസ്റ്റ് ചെയ്യുകയോ ചെയ്തിരിക്കുന്നു. പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത രീതിയിൽ ഇത് പൂർണ്ണമായും അപ്രത്യക്ഷമാക്കപ്പെട്ടു.

    രണ്ടാം ടെണ്ടർ (2025 മേയ് 2): ടെണ്ടർ ഐഡി: 2025_MHRD_858645_1. ഈ ടെണ്ടറിൽ ടി.സി.എസ് (TCS), കോംപ്റ്റ് എഡ്യൂടെക് ഉൾപ്പെടെ 4 കമ്പനികൾ പങ്കെടുത്തു. എന്നാൽ സാങ്കേതിക മൂല്യനിർണ്ണയത്തിൽ നാല് കമ്പനികളും പരാജയപ്പെട്ടതിനെ തുടർന്ന് സി.ബി.എസ്.ഇ ഈ ടെണ്ടർ റദ്ദാക്കി.

    മൂന്നാം ടെണ്ടർ (2025 ഓഗസ്റ്റ് 28): ടെണ്ടർ ഐഡി: 2025_MHRD_875046_1. ഇതാണ് അവസാനമായി കോംപ്റ്റ് എഡ്യൂടെക് വിജയിച്ച ടെണ്ടർ. മുൻ ടെണ്ടറിൽ പരാജയപ്പെട്ട അതേ കോംപ്റ്റിനെ വിജയിപ്പിക്കാൻ ഈ പുതിയ വിജ്ഞാപനത്തിൽ (New RFP) പഴയ വ്യവസ്ഥകളെല്ലാം അപ്പാടെ തിരുത്തപ്പെട്ടു.

    കോംപ്റ്റിന്റെ വിജയത്തിനായി വെട്ടിമാറ്റിയ പ്രധാന വ്യവസ്ഥകൾ

    1. മോശം പ്രവർത്തന പാരമ്പര്യം ഉള്ളവരെ വിലക്കുന്ന ചട്ടം നീക്കം ചെയ്തു
      പഴയ ടെണ്ടർ വ്യവസ്ഥ പ്രകാരം (Old RFP), ഏതെങ്കിലും കമ്പനിക്ക് മുൻപ് കരാറുകൾ പകുതിക്ക് വെച്ച് ഉപേക്ഷിക്കുകയോ, കൃത്യമായി പൂർത്തിയാക്കാതിരിക്കുകയോ ചെയ്ത ചരിത്രമുണ്ടെങ്കിലോ, സാമ്പത്തിക തകർച്ച നേരിട്ടിട്ടുണ്ടെങ്കിലോ അവരെ ഉടനടി അയോഗ്യരാക്കണമായിരുന്നു. എന്നാൽ പുതിയ ടെണ്ടർ രേഖകളിൽ നിന്ന് ഈ വ്യവസ്ഥ സി.ബി.എസ്.ഇ പൂർണ്ണമായും നീക്കം ചെയ്തു. ഈ ചട്ടം നിലനിർത്തിയിരുന്നെങ്കിൽ തെലങ്കാനയിലെ ദുരന്ത പശ്ചാത്തലത്തിൽ കോംപ്റ്റ് എഡ്യൂടെക് ആദ്യഘട്ടത്തിൽ തന്നെ പുറത്താകുമായിരുന്നു.
    2. കരിമ്പട്ടിക ചട്ടത്തിലെ പഴുതുകൾ
      പഴയ ടെണ്ടറിൽ ‘മുൻപ് എപ്പോഴെങ്കിലും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ സ്ഥാപനം വിലക്കിയിട്ടുള്ളതോ ആയ കമ്പനികളെ ഒഴിവാക്കും’ എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ രേഖയിൽ ഇത് ‘നിലവിൽ കരിമ്പട്ടികയിൽ ഉള്ളവർ’ എന്ന് മാത്രമായി ചുരുക്കി. ഗ്ലോബറേനയിൽ നിന്ന് കോംപ്റ്റ് ആയി മാറിയ കമ്പനിയുടെ പഴയ കറുത്ത ചരിത്രം കഴുകി വെളുപ്പിക്കാനാണ് ഈ മാറ്റം വരുത്തിയത്.
    3. വാർഷിക വിറ്റുവരവ് പരിധിയിലെ അസ്വാഭാവികത (₹50 കോടി പരിധി)
      ഡിജിറ്റൽ പരീക്ഷാ നടത്തിപ്പിൽ നിന്നും മൂല്യനിർണ്ണയത്തിൽ നിന്നും മാത്രമായി കമ്പനികൾക്ക് കഴിഞ്ഞ 3 വർഷങ്ങളിൽ ശരാശരി 50 കോടി രൂപ വാർഷിക വിറ്റുവരവ് വേണമെന്നതായിരുന്നു വ്യവസ്ഥ. കരാറിൽ പങ്കെടുത്ത മറ്റൊരു കമ്പനിയായ റാങ്ക്ഗുരുവിന് 117 കോടിയും ടി.സി.എസിന് ആയിരക്കണക്കിന് കോടിയും വിറ്റുവരവുണ്ടായിരുന്നു. എന്നാൽ കോംപ്റ്റ് എഡ്യൂടെക്കിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക രേഖകൾ പരിശോധിച്ചാൽ അവരുടെ ശരാശരി വിറ്റുവരവ് കൃത്യം 50.86 കോടി രൂപയാണ്! അതായത് യോഗ്യതാ പരിധിയേക്കാൾ വെറും 1.7% മാത്രം കൂടുതൽ.

    മറ്റു ചെറുകിട തദ്ദേശീയ കമ്പനികൾ ഈ പരിധി 30 കോടിയാക്കി കുറയ്ക്കണമെന്ന് പ്രീ-ബിഡ് ചർച്ചകളിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സി.ബി.എസ്.ഇ അത് നിരസിച്ചിരുന്നു. ചെറുകിട കമ്പനികളെ പുറത്താക്കാനും, എന്നാൽ കോംപ്റ്റിന്റെ കൃത്യമായ സാമ്പത്തിക പരിധിക്ക് അനുസരിച്ച് മാനദണ്ഡങ്ങൾ നിശ്ചയിക്കാനും സി.ബി.എസ്.ഇ കരുതിക്കൂട്ടി ചെയ്ത നീക്കമാണിതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

    1. സോഫ്റ്റ്‌വെയർ ഗുണനിലവാര സൂചിക (CMMI Level) താഴ്ത്തി
      ആഗോളതലത്തിൽ സോഫ്റ്റ്‌വെയർ കമ്പനികളുടെ സുരക്ഷയും മെച്യൂരിറ്റിയും അളക്കുന്ന സി.എം.എം.ഐ (CMMI) നിലവാരം പഴയ ടെണ്ടറിൽ ‘ലെവൽ 5’ (Level 5) ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് ‘ലെവൽ 3’ യോഗ്യത മാത്രമാണുള്ളത്. പുതിയ ടെണ്ടർ വന്നപ്പോൾ സി.ബി.എസ്.ഇ ഈ വലിയ സുരക്ഷാ മാനദണ്ഡം ലെവൽ 3 ലേക്ക് താഴ്ത്തിക്കൊടുത്തു. കോടിക്കണക്കിന് കുട്ടികളുടെ അതീവ രഹസ്യ സ്വഭാവമുള്ള മാർക്കുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറിന്റെ ഗുണനിലവാരത്തിലാണ് ബോർഡ് ഈ വിട്ടുവീഴ്ച ചെയ്തത്.
    2. അഴിമതി വിരുദ്ധ ‘കൂളിംഗ് ഓഫ്’ കാലാവധി പകുതിയാക്കി
      സി.ബി.എസ്.ഇയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതും അവരെ ജോലിക്ക് നിയമിക്കുന്നതും തടയാൻ പഴയ ചട്ടത്തിൽ രണ്ടു വർഷത്തെ ‘കൂളിംഗ് ഓഫ്’ (Cooling-off period) കാലാവധി ഉണ്ടായിരുന്നു. എന്നാൽ പുതിയ ചട്ടത്തിൽ ഇത് ഒരു വർഷമായി വെട്ടിച്ചുരുക്കി. വിരമിച്ച ഉദ്യോഗസ്ഥരുടെ ഇൻസൈഡർ കണക്ഷനുകൾ ഉപയോഗിച്ച് ടെണ്ടർ നടപടികൾ അട്ടിമറിക്കാൻ കമ്പനിയെ സഹായിക്കുന്നതാണ് ഈ മാറ്റം.
    3. പ്രൊജക്റ്റ് പരിചയ മാനദണ്ഡങ്ങളിലെ അട്ടിമറി
      പഴയ ടെണ്ടറിൽ കുറഞ്ഞത് 5 ലക്ഷം വിദ്യാർത്ഥികളെയെങ്കിലും ഒരേ സമയം കൈകാര്യം ചെയ്ത വലിയ പ്രൊജക്റ്റുകളുടെ പരിചയമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പുതിയ ടെണ്ടറിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന് പകരം ആകെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകളുടെ എണ്ണമായി മാനദണ്ഡം മാറ്റി. ഇത് ചെറുകിട സർവ്വകലാശാലകളിൽ നിന്ന് ചെറിയ പ്രൊജക്റ്റുകൾ കഷണങ്ങളായി ചെയ്ത കോംപ്റ്റിന് വലിയ ഐ.ടി ഭീമന്മാരായ ടി.സി.എസിനൊപ്പം തുല്യ മാർക്ക് നേടാൻ സഹായകരമായി.
    1. ഡാറ്റാ സെന്റർ ഉടമസ്ഥതയും സുരക്ഷാ വീഴ്ചയും
      പഴയ വ്യവസ്ഥയനുസരിച്ച് മൂല്യനിർണ്ണയം നടത്തുന്ന കമ്പനിക്ക് സ്വന്തമായി പ്രാഥമിക ഡാറ്റാ സെന്ററുകളും ഡിസാസ്റ്റർ റിക്കവറി സെന്ററുകളും ഉണ്ടായിരിക്കണം എന്നതിന് 20 മാർക്ക് നൽകിയിരുന്നു. എന്നാൽ പുതിയ ടെണ്ടറിൽ സ്വന്തമായി ഡാറ്റാ സെന്റർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കി, മൂന്നാം കക്ഷി (AWS അല്ലെങ്കിൽ Azure പോലുള്ള ക്ലൗഡ് സർവീസുകൾ) ഉപയോഗിക്കാൻ അനുമതി നൽകി. കോംപ്റ്റിന്റെ ‘ഓൺമാർക്ക്’ (Onmark) എന്ന പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് ഐ.ഐ.എസ് (IIS) എന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലൂടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പരമാധികാരമുള്ള ഡാറ്റാ സുരക്ഷയാണ് അപകടത്തിലാക്കിയത്.

    കൂടാതെ, പരീക്ഷാ മൂല്യനിർണ്ണയം തത്സമയം ആകുന്നതിന് മുൻപ് CERT-In (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) സാക്ഷ്യപ്പെടുത്തിയ സുരക്ഷാ ഓഡിറ്റ് (VAPT) നടത്തണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. പരീക്ഷ ലൈവ് ആകുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പോലും ഈ സിസ്റ്റത്തിൽ ഗുരുതരമായ സുരക്ഷാ പഴുതുകൾ ഉണ്ടായിരുന്നതായി സൈബർ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

    കരിമ്പട്ടികയിൽ പെടുത്താനുള്ള അധികാരം ബോർഡ് തന്നെ വേണ്ടെന്നുവെച്ചു!
    ഏറ്റവും വിചിത്രമായ കാര്യം, ടെണ്ടർ സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് സി.ബി.എസ്.ഇ പുറത്തിറക്കിയ ഒരു തിരുത്തൽ വിജ്ഞാപനം (Corrigendum) വഴിയാണ് പുറത്തുവന്നത്. പുതിയ ടെണ്ടറിലെ പെനാൽറ്റി ക്ലോസിൽ ‘കമ്പനിയുടെ ഭാഗത്തുനിന്ന് ആവർത്തിച്ചുള്ള തെറ്റുകൾ ഉണ്ടായാൽ അവരെ കരിമ്പട്ടികയിൽ പെടുത്തും’ എന്നൊരു വാചകമുണ്ടായിരുന്നു. എന്നാൽ തിരുത്തൽ രേഖയിലൂടെ ‘കരിമ്പട്ടികയിൽ പെടുത്തും’ (Blacklisting) എന്ന വാക്ക് സി.ബി.എസ്.ഇ പൂർണ്ണമായി നീക്കം ചെയ്തു. അതായത് കമ്പനി എത്ര വലിയ പരാജയം വരുത്തിയാലും അവരെ ഭാവിയിലെ ലാഭകരമായ സർക്കാർ കരാറുകളിൽ നിന്ന് വിലക്കാൻ സി.ബി.എസ്.ഇക്ക് നിയമപരമായി സാധിക്കില്ല!

    മാർക്കുകളുടെ കൃത്യതയേക്കാൾ വേഗതയ്ക്ക് മുൻഗണന
    പഴയ ചട്ടത്തിൽ തെറ്റായ സ്കാനിംഗിന് 4000 രൂപയും, പേജുകൾ വിട്ടുപോയാൽ 15,000 രൂപയും വെണ്ടർക്ക് പിഴ ചുമത്തിയിരുന്നു. എന്നാൽ പുതിയ ചട്ടത്തിൽ മൂല്യനിർണ്ണയത്തിന്റെ കൃത്യതയെക്കാൾ സ്കാനിംഗ് വേഗതയ്ക്കാണ് ബോർഡ് മുൻഗണന നൽകിയത്. പ്രതിദിന കാലതാമസത്തിന് 50,000 രൂപ പിഴ നിശ്ചയിച്ചതോടെ, ഉത്തരക്കടലാസുകൾ അതീവ ജാഗ്രതയോടെ സ്കാൻ ചെയ്യുന്നതിന് പകരം വൻ തിരക്കുകൂട്ടി സ്കാൻ ചെയ്യാൻ കമ്പനി നിർബന്ധിതരായി. പഴയ ടെണ്ടറിൽ ഓട്ടോമാറ്റിക് ബുക്ക്/റോബോട്ടിക് സ്കാനറുകൾ വേണമെന്ന് നിർബന്ധമുണ്ടായിരുന്ന സ്ഥാനത്ത് പുതിയതിൽ ‘ആവശ്യത്തിന് സ്കാനറുകൾ’ എന്ന അവ്യക്തമായ വാക്ക് മാത്രമാണ് നൽകിയത്. ഇത് സ്കാനിംഗ് ഗുണനിലവാരത്തെ വൻതോതിൽ ബാധിക്കും.

    ഉപസംഹാരം
    ഈ തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത് ഒരേയൊരു നിഗമനത്തിലേക്കാണ്: സി.ബി.എസ്.ഇ അബദ്ധത്തിൽ ഒരു മോശം കമ്പനിയെ തിരഞ്ഞെടുത്തതല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെ കോംപ്റ്റ് എഡ്യൂടെക് എന്ന ഒറ്റ വെണ്ടർക്ക് കരാർ ഉറപ്പാക്കാൻ വേണ്ടി തങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ ഓരോന്നായി തരംതാഴ്ത്തുകയായിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് കുട്ടികളുടെ കഠിനാധ്വാനവും അവരുടെ വിവരങ്ങളുടെ സുരക്ഷയും വെച്ചാണ് ഈ വലിയ വിട്ടുവീഴ്ചകൾ നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ സി.ബി.എസ്.ഇ അധികൃതർ പൊതുസമൂഹത്തോട് വ്യക്തമായ മറുപടി പറയാൻ ബാധ്യസ്ഥരാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CBSE
    Latest News
    നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    30/05/2026
    ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക
    30/05/2026
    ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    30/05/2026
    അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    30/05/2026
    കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version