Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 27
    Breaking:
    • തളർത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് പിണറായി; റെയ്ഡിൽ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇ.ഡി സെർച്ച് റിപ്പോർട്ട്
    • ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച അറഫാ ദിന ആത്മീയ സംഗമവും ഇഫ്താർ വിരുന്നും ഭക്തിസാന്ദ്രമായി
    • ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    • ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • ഇ.ഡി റെയ്ഡിൽ കനത്ത് പ്രതിഷേധം; കോൺഗ്രസ്-ബിജെപി ‘ഡീൽ’ ആരോപണവുമായി സിപിഎം, വസതികൾ വളഞ്ഞ് പ്രവർത്തകർ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതം അനുസ്മരിച്ചും ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശങ്ങള്‍ ഉദ്‌ഘോഷിച്ചും സൗദിയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ നിറവില്‍. സൗദിയിലെങ്ങും പ്രധാന ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. വിശുദ്ധ ഹറമില്‍ ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. ബന്ദര്‍ ബലീലയും മസ്ജിദുന്നബവിയില്‍ പ്രവാചക പള്ളി ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അഹ്‌മദ് അലി അല്‍ഹുദൈഫിയും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മസ്ജിദുന്നബവിയില്‍ നടന്ന സൗദ് ബിന്‍ നഹാര്‍ രാജകുമാരന്‍ പങ്കെടുത്തു. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ രാജകുമാരനും ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദിലാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. ഇവിടെ ശൈഖ് ഡോ. ഹിശാം ആലുആലുശൈഖ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

    ഇന്നലെ പകല്‍ വിശ്വാസികളുടെ വിശ്വമഹാസമ്മേളനമായ അറഫ സംഗമത്തില്‍ പങ്കെടുത്തും രാത്രി മുസ്ദലിഫയില്‍ രാപ്പാര്‍ത്തും ഇന്ന് പുലര്‍ച്ചെയോടെ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് ബലികര്‍മം നിര്‍വഹിച്ചും ശിരസ്സ് മുണ്ഡനം ചെയ്തും ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാനും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാനും പതിനായിരക്കണക്കിന് ഹാജിമാര്‍ വിശുദ്ധ ഹറമിലെത്തി. ഹറമില്‍ തീര്‍ഥാടകര്‍ക്കു പുറമെ മക്ക നിവാസികളും നമസ്‌കാരത്തില്‍ പങ്കെടുത്തു. ഹറമും പരിസരപ്രദേശങ്ങളും വളരെ നേരത്തെ നിറഞ്ഞുകവിഞ്ഞിരുന്നു. ത്വവാഫുല്‍ഇഫാദ നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരുടെ ബാഹുല്യം കാരണം മതാഫ് സൂചികുത്താനിടമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തനിക്ക് വിലപ്പെട്ടതെന്തും ദൈവീകപ്രീതിക്കായി സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് ബലികര്‍മത്തിലൂടെ വിശ്വാസികള്‍ പ്രകടിപ്പിക്കുന്നത്. ജീവിത പരീക്ഷണത്തില്‍ അത്യുന്നത വിജയം കൈവരിക്കാന്‍ സാധിച്ച ഇബ്രാഹിം നബിയുടെ ഉദാത്തമാതൃക പിന്‍പറ്റുകയാണ് ബലികര്‍മത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. ഇബ്രാഹിം നബിയുടെ ജീവിത സന്ദേശമാണ് ഹജും ബലിപെരുന്നാളും വിശ്വാസികളുടെ മനസ്സുകളില്‍ ഉണര്‍ത്തുന്നത്.
    സൗദി ഭരണാധികാരികള്‍ക്ക് ലോക നേതാക്കള്‍ പെരുന്നാള്‍ ആശംസകള്‍ നേരുകയും സല്‍മാന്‍ രാജാവും കിരീടവകാശിയും രാഷ്ട്ര നേതാക്കളെ പെരുന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഗവര്‍ണര്‍മാരും മന്ത്രിമാരും പണ്ഡിതരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനും കിരീടാവകാശിക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. പൗരപ്രമുഖര്‍ പ്രവിശ്യാ ഗവര്‍ണര്‍മാരെ സന്ദര്‍ശിച്ച് ബലിപെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eid al-Adha
    Latest News
    തളർത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് പിണറായി; റെയ്ഡിൽ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇ.ഡി സെർച്ച് റിപ്പോർട്ട്
    27/05/2026
    ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച അറഫാ ദിന ആത്മീയ സംഗമവും ഇഫ്താർ വിരുന്നും ഭക്തിസാന്ദ്രമായി
    27/05/2026
    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    27/05/2026
    ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    27/05/2026
    ഇ.ഡി റെയ്ഡിൽ കനത്ത് പ്രതിഷേധം; കോൺഗ്രസ്-ബിജെപി ‘ഡീൽ’ ആരോപണവുമായി സിപിഎം, വസതികൾ വളഞ്ഞ് പ്രവർത്തകർ​
    27/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version