Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 9
    Breaking:
    • കരിപ്പൂരിനും രാമനാട്ടുകരക്കും ഇടയിൽ എലിവേറ്റഡ് ഹൈവേ, കേരളത്തിലെ ദേശീയപാത വികസനത്തിന് 2039 കോടി രൂപ അനുവദിച്ച് കേന്ദ്രം
    • അയോധ്യയിലെ മസ്ജിദ് നിർമാണം പ്രതിസന്ധിയിൽ; മുസ്ലിം സമുദായത്തിൽ താല്പര്യക്കുറവെന്ന് ട്രസ്റ്റ്‌​
    • ഖമേനിയുടെ വിലാപയാത്ര ഇറാഖിലെത്തി; നജഫിൽ ഒഴുകിയെത്തി പതിനായിരങ്ങൾ
    • സൗദിയില്‍ പുതിയ ദേശീയ വിസ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നു
    • ഇറാനുമായുള്ള സമാധാനക്കരാർ അവസാനിച്ചു, ഇനി അവരുമായി ചർച്ചയ്ക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/05/2026 Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തിനിടയിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വെച്ചുണ്ടായ സംഭവങ്ങളിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് മാധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ വെച്ച് ആൺ-പെൺ വ്യത്യാസമില്ലാതെ കോൺഗ്രസ് എം.എൽ.എമാരെ സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവൃത്തിയിൽ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം അത് സദയം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ് അഭ്യർത്ഥിച്ചു.

    ​തന്റേത് ഒരു പിതൃനിർവിശേഷമായ സ്നേഹപ്രകടനമായിരുന്നു എന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എം.പി അന്നുതന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പെരുമാറ്റത്തിൽ യാതൊരുവിധ ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് അഡ്വ. ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ ഒരു പ്രവൃത്തി മാത്രമായിരുന്നു ഇതെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തന്റെ കുഞ്ഞനുജത്തിമാരെപ്പോലെയാണെന്നും ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇവർക്കൊപ്പം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​സോഷ്യൽ മീഡിയയിലൂടെ ഉയർന്ന കുപ്രചാരണങ്ങൾ തന്നെ മാനസികമായി ഏറെ തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് തുറന്നുപറഞ്ഞു. അര നൂറ്റാണ്ടിനു മുൻപ് രാഷ്ട്രീയ പീഡനത്തിനിരയായതിനെ തുടർന്ന് തന്റെ നട്ടെല്ലിനും സുഷുമ്‌നാനാഡിക്കും ക്ഷതമേറ്റിരുന്നു. ക്രമേണ അരയ്ക്കു താഴെയുള്ള നാഡീവ്യവസ്ഥ തകരുകയും കാലുകളിലെ പേശികൾ ശോഷിക്കുകയും ചെയ്തു. തുടർച്ചയായ ചികിത്സകളുടെ ബലത്തിലാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി, സന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ചില സാമൂഹിക മാധ്യമങ്ങൾ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി ഏറെ തളർത്തുകയും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് സാന്ത്വനമേകിയ, തന്നെയറിയുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cheriyan philipp indian national congress
    Latest News
    കരിപ്പൂരിനും രാമനാട്ടുകരക്കും ഇടയിൽ എലിവേറ്റഡ് ഹൈവേ, കേരളത്തിലെ ദേശീയപാത വികസനത്തിന് 2039 കോടി രൂപ അനുവദിച്ച് കേന്ദ്രം
    08/07/2026
    അയോധ്യയിലെ മസ്ജിദ് നിർമാണം പ്രതിസന്ധിയിൽ; മുസ്ലിം സമുദായത്തിൽ താല്പര്യക്കുറവെന്ന് ട്രസ്റ്റ്‌​
    08/07/2026
    ഖമേനിയുടെ വിലാപയാത്ര ഇറാഖിലെത്തി; നജഫിൽ ഒഴുകിയെത്തി പതിനായിരങ്ങൾ
    08/07/2026
    സൗദിയില്‍ പുതിയ ദേശീയ വിസ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നു
    08/07/2026
    ഇറാനുമായുള്ള സമാധാനക്കരാർ അവസാനിച്ചു, ഇനി അവരുമായി ചർച്ചയ്ക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്
    08/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version