തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രതിപക്ഷ മുന്നണികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെങ്കിലും, തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനാണ് മറ്റ് മുന്നണികൾ സ്ഥാനാർത്ഥികളെ രംഗത്തിറക്കുന്നത്. മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീനാണ് ഇടത് മുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥി.
ഇതോടൊപ്പം, ഇത്തവണ മൂന്ന് സീറ്റുകൾ നേടി നിയമസഭയിൽ സാന്നിധ്യം ഉറപ്പിച്ച ഭാരതീയ ജനതാ പാർട്ടിയും സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച പുതിയ എംഎൽഎ ബി. ബി. ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർത്ഥി. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



