ജിദ്ദ – സൗദിയില്‍ സൗദിയില്‍ സ്വകാര്യ മേഖലാ, നോണ്‍-പ്രോഫിറ്റ് മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസം ബലിപെരുന്നാള്‍ അവധി ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് ഒമ്പത് (മെയ് 26) അറഫ ദിനം മുതല്‍ നാലു ദിവസമാണ് സ്വകാര്യ മേഖലാ, നോണ്‍-പ്രോഫിറ്റ് മേഖലാ ജീവനക്കാരുടെ ബലിപെരുന്നാള്‍ അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ന് ദുല്‍ഹജ് ഒന്നായിരിക്കുമെന്നും അറഫ ദിനം മെയ് 26 ചൊവ്വാഴ്ച ആയിരിക്കുമെന്നും ബലിപെരുന്നാള്‍ മെയ് 27 ബുധനാഴ്ച ആയിരിക്കുമെന്നും സൗദി സുപ്രീം കോടതി ഇന്നലെ അറിയിച്ചിരുന്നു.