തിരുവനന്തപുരം– സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 4,14,290 വിദ്യാർത്ഥികളിൽ 99.07 ശതമാനം പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി തിളക്കമാർന്ന വിജയം കൈവരിച്ചു. കഴിഞ്ഞ വർഷം 99.5 ആയിരുന്നു വിജയശതമാനം. പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തിയപ്പോൾ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ശതമാനക്കണക്കിൽ കൊല്ലം ജില്ലയാണ് മികച്ച നേട്ടം കൊയ്തത്. ഇത്തവണ ആകെ 30,514 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചിരുന്ന സ്ഥാനത്താണിത്. വിജയശതമാനം ഉയർന്ന നിലയിൽ തുടരുമ്പോഴും ഫുൾ എ പ്ലസ് നേടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടായിട്ടുണ്ട്. പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



