തിരുവനന്തപുരം- പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ തീരുമാനിച്ചു. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ പത്തുവർഷമായി സംസ്ഥാന സർക്കാരിനെ നയിച്ചിരുന്ന മുഖ്യമന്ത്രി തന്നെ പ്രതിപക്ഷത്തെയും നയിക്കട്ടെ എന്നാണ് പാർട്ടി തീരുമാനിച്ചത്. മുഖ്യമന്ത്രിയായി വി.ഡി സതീശനെ ദേശീയ കോൺഗ്രസ് പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് പിണറായിയെ പ്രതിപക്ഷ നേതാവായി സി.പി,എം നിയോഗിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്.
കെ.എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവാകും എന്നായിരുന്നു വാർത്തകളുണ്ടായിരുന്നു. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായിയിൽ മാത്രം ഒതുക്കേണ്ടതില്ലെന്നും ഭരണപക്ഷത്തെ നേരിടാൻ പിണറായിയുടെ അനുഭവസമ്പത്ത് ആവശ്യമാണെന്നും സി.പി.എം തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



