റിയാദ്: ഭീകര സംഘടനയായ അൽ ഖാഇദയെ പിന്തുണക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്ത കേസിൽ പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരനായ യഹ്‌യ ബിൻ അലി ബിൻ ഹസ്സൻ ഹസാസിക്കാണ് ശിക്ഷ നടപ്പാക്കിയത്.
തൻ്റെ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ക്രിമിനൽ പ്രവൃത്തികൾ ചെയ്തതായി തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്. തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സെലിൽ പ്രവർത്തിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും തീവ്രവാദ പ്രത്യയശാസ്ത്രത്തിനുള്ള പിന്തുണ നൽകുകയും ചെയ്യുക എന്നീ കാര്യങ്ങളാണ് ഇദ്ദേഹത്തിനെതിരെ തെളിഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group