Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 14
    Breaking:
    • റഹീം മോചനം അടുത്ത ആഴ്ച; ഇന്ത്യൻ എംബസി എമർജൻസി പാസ്പോർട്ട് തയ്യാറാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഊർജിത ശ്രമം
    • 8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
    • ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക സ്ഥിരതക്ക് പ്രധാനമെന്ന് വിദേശ മന്ത്രി
    • വ്യാജ സൗദിവല്‍ക്കരണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ വിസകള്‍ റദ്ദാക്കി
    • അന്താരാഷ്ട്ര മ്യൂസിയം ദിനം; പൊതുജനങ്ങൾക്ക് മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2026 Saudi Arabia Gulf Haj 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 8,60,000 ലേറെ ഹജ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഇതില്‍ 8,20,000 പേര്‍ വിമാന മാര്‍ഗവും 35,000 പേര്‍ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയും 4,000 ലേറെ പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത് വിമാന മാര്‍ഗം എത്തിയവരില്‍ 2,40,000 പേര്‍ക്ക് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തീര്‍ഥാടക സേവനത്തിന് ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നു. വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ എളുപ്പത്തിലും ശാന്തമായും നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ പ്രതിജ്ഞാബദ്ധരാണ്. യാത്ര സുഗമമാക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഹജ്, ഉംറ തീര്‍ഥാടകരുടെ അനുഭവം വര്‍ധിപ്പിക്കാനും സഹായിച്ച 100 ലധികം സംരംഭങ്ങള്‍ നടപ്പിലാക്കിയതിലൂടെ ഹജ്, ഉംറ, സിയാറത്ത് മേഖല ഗുണപരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.

    ഫലസ്തീനില്‍ നിന്നുള്ള രക്തസാക്ഷികളുടെ കുടുംബങ്ങളും 100 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും ഉള്‍പ്പെടെ 2,500 തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മ്മം നിര്‍വഹിക്കാന്‍ അവസരമൊരുക്കിയതായി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി വെളിപ്പെടുത്തി. സല്‍മാന്‍ രാജാവിന്റെ സമ്മാനമായി 20 ലക്ഷം വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യും. ഹാജിമാര്‍ കടന്നുപോകുന്ന വഴികളില്‍ തീര്‍ഥാടകരെ സ്വീകരിക്കാനായി 20,000 ലധികം മസ്ജിദുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 12 കോടിയിലേറെ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ തീര്‍ഥാടകരുടെ ഫോണുകളിലേക്ക് അയക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തീര്‍ഥാടകരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനായി സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ വാണിജ്യ മന്ത്രാലയം മക്കയിലെയും മദീനയിലെയും മാര്‍ക്കറ്റുകളില്‍ 33,000 ലേറെ പരിശോധനകള്‍ നടത്തി. ഹാജിമാരെ പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ക്ക് താല്‍ക്കാലിക ലൈസന്‍സുകള്‍ നല്‍കി മക്കയിലും മദീനയിലും പാര്‍പ്പിട സൗകര്യങ്ങളുടെ ശേഷി ഉയര്‍ത്താന്‍ ടൂറിസം മന്ത്രാലയം നടപടികളെടുത്തു. മക്കയില്‍ ഹാജിമാരെ പാര്‍പ്പിക്കാന്‍ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും 20 ലക്ഷത്തിലധികം കിടക്കകളും മദീനയില്‍ 3,32,000 ലേറെ കിടക്കകളുമുണ്ട്. ഹജ് സീസണിന് മുമ്പും ശേഷവും ഹോസ്പിറ്റാലിറ്റി മേഖലയില്‍ 19,000 ലേറെ പരിശോധനകള്‍ ടൂറിസം മന്ത്രാലയം നടത്തി. ഡിജിറ്റല്‍ സന്നദ്ധതാ സൂചികയില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളില്‍ 5-ജി നെറ്റ്വര്‍ക്ക് കവറേജ് 100 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. ഈ വര്‍ഷം ഹജ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 150 ലധികം മാധ്യമ സ്ഥാപനങ്ങളും 3,000 ലേറെ മാധ്യമപ്രവര്‍ത്തകരും 2,400 സാങ്കേതിക ജീവനക്കാരും പങ്കാളിത്തം വഹിക്കും. മൂന്നാമത് ഹജ് മീഡിയ ഫോറം ഈ വര്‍ഷം മക്കയില്‍ നടക്കുമെന്നും മീഡിയ മന്ത്രി കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haj
    Latest News
    റഹീം മോചനം അടുത്ത ആഴ്ച; ഇന്ത്യൻ എംബസി എമർജൻസി പാസ്പോർട്ട് തയ്യാറാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഊർജിത ശ്രമം
    14/05/2026
    8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
    13/05/2026
    ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക സ്ഥിരതക്ക് പ്രധാനമെന്ന് വിദേശ മന്ത്രി
    13/05/2026
    വ്യാജ സൗദിവല്‍ക്കരണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ വിസകള്‍ റദ്ദാക്കി
    13/05/2026
    അന്താരാഷ്ട്ര മ്യൂസിയം ദിനം; പൊതുജനങ്ങൾക്ക് മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
    13/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version