Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
    • ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
    • താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
    • ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം സാങ്കേതിക തകരാറെന്ന് യുഎഇ
    • തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    മാധവിക്കുട്ടിയുടെയും ജോർജ് ഓർവെല്ലിന്റെയും കൃതികൾ ചർച്ച ചെയ്തു; ദമ്മാമിൽ ‘സാഹിതീയം’ പുസ്തകാവതരണം ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/05/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച ‘സാഹിതീയം’ പ്രതിമാസ പുസ്തകാവതരണവും ചർച്ചയും ശ്രദ്ധേയമായി. മലയാള സാഹിത്യത്തിലെ അനശ്വര കൃതിയായ മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്ത കാലം’, വിശ്വസാഹിത്യത്തിലെ വിപ്ലവാത്മക നോവലായ ജോർജ് ഓർവെല്ലിന്റെ ‘1984’ എന്നീ പുസ്തകങ്ങളാണ് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചർച്ച ചെയ്യപ്പെട്ടത്. സൗദി മലയാളീ സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

    എഴുത്തുകാരൻ സമദ് റഹ്മാൻ കൂടല്ലൂർ ‘നീർമാതളം പൂത്ത കാലം’ എന്ന പുസ്തകം അവതരിപ്പിച്ചു. നിഷ്കളങ്കതയും ഗൃഹാതുരത്വവും നിറഞ്ഞ മാധവിക്കുട്ടിയുടെ വരികൾ 1940-കളിലെ ജീവിതരീതികളെയും ഓർമ്മകളെയും വായനക്കാരിലേക്ക് ഹൃദ്യമായി എത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ ബാല്യകാല സ്മരണകൾക്ക് അപ്പുറം ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി ഈ കൃതി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജോർജ് ഓർവെല്ലിന്റെ ‘1984’ എന്ന വിഖ്യാത നോവൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമ ഷാന അവതരിപ്പിച്ചു. അധികാര ഭ്രമവും സ്വേച്ഛാധിപത്യവും സാധാരണ മനുഷ്യന്റെ ജീവിതത്തെ എങ്ങനെ ഞെരിച്ചമർത്തുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ നോവലെന്ന് ഫാത്തിമ ചൂണ്ടിക്കാട്ടി. ഭരണകൂട ഭീകരതയെക്കുറിച്ച് ഓർവെൽ എഴുതിയ കാര്യങ്ങൾ കാലമിത്ര കഴിഞ്ഞിട്ടും ലോകസാഹചര്യങ്ങളിൽ പ്രസക്തമായി തുടരുന്നുവെന്നും പുസ്തകാവതരണത്തിൽ ഫാത്തിമ ഷാന അഭിപ്രായപ്പെട്ടു.

    തുടർന്ന് നടന്ന ചർച്ചയിൽ പ്രവിശ്യയിലെ സാംസ്കാരിക രംഗത്തെ പ്രമുഖരായ മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാൻ, അഷ്‌റഫ്‌ ആലുവ, ഡോ. രശ്മി ചന്ദ്രൻ, പി.ടി അലവി, ഷിജു കലയപുരം, മുസ്തഫ ഹസൻ, ജ്യോത്സ്ന രഞ്ജിത്ത്, സജിത്ത് രാമകൃഷ്ണൻ, ലീനാ ഉണ്ണികൃഷ്ണൻ, ജോയ് തോമസ് എന്നിവർ പങ്കെടുത്തു. ഡോ. സിന്ധു ബിനു ചർച്ചയുടെ മോഡറേറ്ററായിരുന്നു.

    രഞ്ജിത്ത് വടകര, ഷബീർ ചാത്തമംഗലം, ഉണ്ണുണ്ണി ഷിബു, ബിജു ഗോകുലം, നജ്മുസ്‍മാൻ നിലമ്പൂർ തുടങ്ങി നിരവധി സാംസ്കാരിക പ്രവർത്തകരും സമാജം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. മുരളീധരൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ കുളങ്ങരതൊടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷനീബ് അബൂബക്കർ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dammam Saudi arabia
    Latest News
    യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
    27/06/2026
    ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
    27/06/2026
    താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
    27/06/2026
    ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം സാങ്കേതിക തകരാറെന്ന് യുഎഇ
    27/06/2026
    തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    27/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version