Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • ഇറാൻ, പാക് വിദേശകാര്യ മന്ത്രിമാരുമായി സൗദി വിദേശമന്ത്രി ചർച്ച നടത്തി; ഇറാനുമേൽ സമ്മർദ്ദം തുടരുമെന്ന് ട്രംപ്
    • മുഖ്യമന്ത്രി പ്രഖ്യാപനം: കോൺഗ്രസ് ഭയപ്പെടുന്നത് ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എന്ന് കെ. സുരേന്ദ്രൻ
    • മൂന്നാഴ്ചയ്ക്കുള്ളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തയ്യാറെന്ന് സൗദി അരാംകോ
    • അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ചരിത്രപരമായ മാറ്റം; അടുത്ത വർഷം മുതൽ വനിതാ വിഭാഗവും
    • ശക്തമായ കാറ്റിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിംഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ചരിത്രപരമായ മാറ്റം; അടുത്ത വർഷം മുതൽ വനിതാ വിഭാഗവും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/05/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മക്കയിലെ വിശുദ്ധ ഹറമിൽ വർഷം തോറും നടക്കാറുള്ള പ്രശസ്തമായ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ അടുത്ത വർഷം മുതൽ വനിതകൾക്കും പങ്കെടുക്കാം. ഇതുസംബന്ധിച്ച ശുപാർശയ്ക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. അടുത്ത വർഷം നടക്കുന്ന 46-ാമത് മത്സരത്തിലായിരിക്കും വനിതകൾക്കായി പ്രത്യേക വിഭാഗം ആരംഭിക്കുക. ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സമർപ്പിച്ച നിർദ്ദേശമാണ് രാജാവ് അംഗീകരിച്ചത്. ഹിജ്റ 1399-ൽ ആരംഭിച്ച ഈ മത്സരത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ചുവടുവെപ്പായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. മത്സരത്തിന്റെ സമാപന ചടങ്ങുകൾ ഹിജ്റ 1448 റബീഉൽ അവ്വൽ 6-ന് നടത്തുന്നതിനും രാജാവ് അനുമതി നൽകി.

    അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏഴ് ശൈലികളിലുള്ള ഖുർആൻ പാരായണം, ഖുർആൻ വ്യാഖ്യാനം, തജ്‌വീദ് നിയമങ്ങൾ പാലിച്ചുള്ള മനഃപാഠം, 15 ജുസ്അ് മനഃപാഠം, 5 ജുസ്അ് മനഃപാഠം എന്നിവയാണ് ഇതിലുൾപ്പെടുന്നത്. വിജയികൾക്ക് വൻതുകയാണ് സമ്മാനമായി ലഭിക്കുക. ഒന്നാം വിഭാഗത്തിലെ വിജയികൾക്ക് യഥാക്രമം അഞ്ച് ലക്ഷം, നാലര ലക്ഷം, നാല് ലക്ഷം റിയാൽ വീതം ലഭിക്കും. മറ്റു വിഭാഗങ്ങളിലും ലക്ഷക്കണക്കിന് റിയാലിന്റെ സമ്മാനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും 5,000 റിയാൽ വീതം പ്രോത്സാഹന സമ്മാനമായി നൽകും. മത്സരാർത്ഥികൾക്ക് വിമാന ടിക്കറ്റ്, മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, ഹറം ഇമാമുമാരുമായി സംവദിക്കാനുള്ള അവസരം എന്നിവയും സൗദി സർക്കാർ ഒരുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വദേശങ്ങളിൽ നടക്കുന്ന പ്രാഥമിക റൗണ്ടുകളിൽ വിജയിക്കുന്നവരെയാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക മന്ത്രാലയങ്ങളും സംഘടനകളും ശുപാർശ ചെയ്യുന്നവരാണ് മക്കയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷങ്ങളിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവാക്കൾ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. വനിതാ വിഭാഗം കൂടി ഉൾപ്പെടുന്നതോടെ ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്കും അവരുടെ ഖുർആൻ പഠന മികവ് തെളിയിക്കാൻ വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.

    വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനും അതിന്റെ അർത്ഥം ഗ്രഹിക്കാനും യുവതലമുറയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. 48 വർഷങ്ങൾക്ക് മുമ്പ് ഹിജ്റ 1399-ലാണ് ആധുനിക സൗദിയുടെ ശില്പി അബ്ദുൽ അസീസ് രാജാവിന്റെ നാമധേയത്തിൽ ഈ മത്സരം ആരംഭിച്ചത്. ഹിജ്റ 1397-ൽ തുനീഷ്യയിൽ വെച്ച് നടന്ന ഇസ്ലാമിക രാജ്യങ്ങളുടെ യോഗത്തിലാണ് ഇത്തരമൊരു മത്സരത്തിന്റെ ആശയം ആദ്യമായി ഉയർന്നുവന്നത്. പിന്നീട് സൗദി സർക്കാർ അത് ഏറ്റെടുത്ത് മക്കയിൽ സ്ഥിരമായി സംഘടിപ്പിക്കുകയായിരുന്നു. ഖുർആൻ ഹാഫിസുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനും ഖുർആനുമായി അടുത്ത ബന്ധമുള്ള തലമുറയെ വളർത്തിയെടുക്കാനും ഈ അന്താരാഷ്ട്ര വേദിയിലൂടെ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Qur’an competition Saudi
    Latest News
    ഇറാൻ, പാക് വിദേശകാര്യ മന്ത്രിമാരുമായി സൗദി വിദേശമന്ത്രി ചർച്ച നടത്തി; ഇറാനുമേൽ സമ്മർദ്ദം തുടരുമെന്ന് ട്രംപ്
    11/05/2026
    മുഖ്യമന്ത്രി പ്രഖ്യാപനം: കോൺഗ്രസ് ഭയപ്പെടുന്നത് ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എന്ന് കെ. സുരേന്ദ്രൻ
    11/05/2026
    മൂന്നാഴ്ചയ്ക്കുള്ളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തയ്യാറെന്ന് സൗദി അരാംകോ
    11/05/2026
    അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ചരിത്രപരമായ മാറ്റം; അടുത്ത വർഷം മുതൽ വനിതാ വിഭാഗവും
    11/05/2026
    ശക്തമായ കാറ്റിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിംഗ്
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version