Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 10
    Breaking:
    • പ്രീമിയർ ലീഗ്; വാറിൽ രക്ഷപ്പെട്ട് പീരങ്കികൾ, കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു
    • ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കപ്പലിൽ നിഗൂഢ വസ്തുക്കൾ വന്നിടിച്ച് തീപിടുത്തം
    • സൗദി അറാംകൊയുടെ ലാഭത്തില്‍ 25.5 ശതമനം വളര്‍ച്ച
    • യുദ്ധം അവസാനിപ്പിക്കല്‍; യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ പാകിസ്ഥാന് മറുപടി കൈമാറി
    • ഖുബാ മസ്ജിദിൽ ഡ്രൈവറില്ലാ റോബോബസ് സർവീസ് ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി അറാംകൊയുടെ ലാഭത്തില്‍ 25.5 ശതമനം വളര്‍ച്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/05/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ലാഭം ഈ വര്‍ഷം ആദ്യ പാദത്തില്‍ 25.5 ശതമാനം തോതില്‍ വര്‍ധിച്ചു. മൂന്നു മാസത്തിനിടെ കമ്പനിയുടെ അറ്റാദായം 120.1 ബില്യണ്‍ റിയാലായി ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ കമ്പനി ലാഭം 95.68 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ 2026 ആദ്യ പാദത്തില്‍ അറ്റാദായം 72.9 ശതമാനം തോതില്‍ വര്‍ധിച്ചു. 2025 നാലാം പാദത്തില്‍ കമ്പനി ലാഭം 69.47 ബില്യണ്‍ റിയാലായിരുന്നു. ഉയര്‍ന്ന വരുമാനവും വില്‍പ്പനയുമായി ബന്ധപ്പെട്ട മറ്റ് വരുമാനവുമാണ് ത്രൈമാസ ലാഭത്തിലെ വാര്‍ഷിക വര്‍ധനവിന് പ്രധാന കാരണമെന്ന് സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (തദാവുല്‍) പ്രസ്താവനയില്‍ കമ്പനി പറഞ്ഞു.

    2026 ആദ്യ പാദത്തില്‍ അറാംകൊയുടെ മൊത്തം വരുമാനം 433.10 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2025 ഇതേ പാദത്തില്‍ ആകെ വരുമാനം 405.65 ബില്യണ്‍ സൗദി റിയാലാണ്. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ ആകെ വരുമാനം 6.76 ശതമാനം തോതിലാണ് വര്‍ധിച്ചത്.
    ശുദ്ധീകരിച്ച ഉല്‍പന്നങ്ങളുടെയും കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും വിലയും വില്‍പ്പനയും വര്‍ധിച്ചതും അസംസ്‌കൃത എണ്ണ വില്‍പ്പനയും വിലയും വര്‍ധിച്ചതുമാണ് വരുമാനത്തിലെ വര്‍ധനവിന് പ്രധാന കാരണം. ആദ്യ പാദത്തില്‍ മൂലധനച്ചെലവ് 45.4 ബില്യണ്‍ റിയാലായി. ഇത് വളര്‍ച്ചാ ലക്ഷ്യങ്ങളെ പിന്തുണക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈന്‍ വഴിയുള്ള ക്രൂഡ് ഓയില്‍ പമ്പിംഗില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. പൈപ്പ്‌ലൈന്‍ വഴിയുള്ള പ്രതിദിന പമ്പിംഗ് ആദ്യ പാദത്തില്‍ 70 ലക്ഷം ബാരല്‍ എന്ന പരമാവധി ശേഷിയിലെത്തി. ഇത് രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരം വഴിയുള്ള എണ്ണ കയറ്റുമതിയെ പിന്തുണക്കുന്നു. അറാംകൊയുടെ ഫലങ്ങള്‍ അതിന്റെ ശക്തമായ പ്രവര്‍ത്തന സ്ഥിരതയെയും സമുദ്ര ഷിപ്പിംഗ് പാതകളിലെ പ്രതിസന്ധികളെയും തടസ്സങ്ങളെയും മറികടക്കാനുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്നതായി സാദ് കണ്‍സള്‍ട്ടിംഗ് ഡയറക്ടര്‍ ഹുസൈന്‍ അല്‍റഖീബ് വ്യക്തമാക്കി. തുടര്‍ച്ചയായ ഉയര്‍ന്ന എണ്ണവില അറാംകൊയുടെ ഭാവി പ്രകടനത്തെ പിന്തുണക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    ആദ്യ പാദത്തിലെ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് 82.1 ബില്യണ്‍ റിയാല്‍ വിതരണം ചെയ്യാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ വിതരണം ചെയ്യുന്ന ലാഭവിഹിതത്തില്‍ 3.5 ശതമാനത്തിന്റെ വര്‍ധനവുണ്ട്. മൊത്തം ലാഭവിഹിതം ഏകദേശം 241.93 ബില്യണ്‍ ഓഹരികള്‍ക്ക് വിതരണം ചെയ്യും. ഓഹരിയൊന്നിന് 0.3393 സൗദി റിയാല്‍ തോതിലാണ് ലാഭവിഹിതം വിതരണം ചെയ്യുകയെന്നും കമ്പനി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aramco
    Latest News
    പ്രീമിയർ ലീഗ്; വാറിൽ രക്ഷപ്പെട്ട് പീരങ്കികൾ, കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു
    10/05/2026
    ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കപ്പലിൽ നിഗൂഢ വസ്തുക്കൾ വന്നിടിച്ച് തീപിടുത്തം
    10/05/2026
    സൗദി അറാംകൊയുടെ ലാഭത്തില്‍ 25.5 ശതമനം വളര്‍ച്ച
    10/05/2026
    യുദ്ധം അവസാനിപ്പിക്കല്‍; യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ പാകിസ്ഥാന് മറുപടി കൈമാറി
    10/05/2026
    ഖുബാ മസ്ജിദിൽ ഡ്രൈവറില്ലാ റോബോബസ് സർവീസ് ആരംഭിച്ചു
    10/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version