അബുദാബി– അബുദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ് മരിച്ചത്. അബൂദബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്. തിരുണ്ടി യൂണിറ്റ് എസ്എസ്എഫ് സെക്രട്ടറിയും ആർ.എസ്.സി പ്രവർത്തകനുമായിരുന്നു.
പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം. മാതാവ് റുഖിയ്യ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



