Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 9
    Breaking:
    • ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി
    • കേരള മുഖ്യമന്ത്രി പ്രഖ്യാപനം വന്നില്ല; ചേരിതിരിഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം
    • സൗദിയിൽ ശക്തമായ പരിശോധന: ഒരാഴ്ചക്കിടെ 11,000 ലേറെ നിയമലംഘകർ പിടിയിൽ
    • ലെബനോനിൽ ഇസ്രായിൽ കനത്ത ആക്രമണം: 85 ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തു
    • കേരള മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിൽ; കെ.സിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ അനുയായികൾ, നിർണായക നീക്കവുമായി മുസ്ലിം ലീഗും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ലെബനോനിൽ ഇസ്രായിൽ കനത്ത ആക്രമണം: 85 ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2026 Latest Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ്- കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനോനിലെ 85-ലധികം ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയതായി ഇസ്രായിൽ സൈന്യം അറിയിച്ചു. ആയുധ ഡിപ്പോകൾ, റോക്കറ്റ് ലോഞ്ച് സൈറ്റുകൾ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾ എന്നിവയാണ് പ്രധാനമായും തകർത്തതെന്ന് ഇസ്രായിൽ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ഇസ്രായിലിനെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഹിസ്ബുല്ല ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നതായും സൈന്യം വ്യക്തമാക്കി. കിഴക്കൻ ലെബനോനിലെ ബെക്കാ താഴ്വരയിൽ ആയുധ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഒരു തുരങ്കവും സൈന്യം നശിപ്പിച്ചു. ഇസ്രായിൽ നടത്തിയ ഈ ആക്രമണങ്ങളിൽ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായി ലെബനോൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

    തെക്കൻ ലെബനോനിലെ മജ്ദൽ സലം ഗ്രാമത്തിൽ ആംബുലൻസ് സംഘത്തിന് നേരെയും ഇസ്രായിൽ വ്യോമാക്രമണം ഉണ്ടായി. ഹിസ്ബുല്ല മെഡിക്കൽ അതോറിറ്റിയിലെ ഒരു പാരാമെഡിക്കൽ ജീവനക്കാരൻ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഇസ്രായിലിന്റെ കടന്നുകയറ്റത്തിന് തിരിച്ചടിയായി വടക്കൻ ഇസ്രായിലിലെ സൈനിക താവളങ്ങൾക്ക് നേരെ രണ്ട് ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു. ഇരുഭാഗത്തും സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും വെടിനിർത്തൽ ചർച്ചകൾക്കുള്ള സാധ്യതകളും തെളിയുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടുത്ത ആഴ്ച വാഷിംഗ്ടണിൽ ലെബനോൻ, ഇസ്രായിൽ പ്രതിനിധികൾ തമ്മിലുള്ള മൂന്നാം റൗണ്ട് ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ ഉറപ്പാക്കുക, അധിനിവിഷ്ട പ്രദേശങ്ങളിൽ നിന്ന് ഇസ്രായിൽ സൈന്യത്തെ പിൻവലിക്കുക, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക എന്നിവയാണ് മെയ് 14-ന് നടക്കുന്ന ചർച്ചയിൽ ലെബനോൻ മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങളെന്ന് വിദേശകാര്യമന്ത്രി യൂസഫ് റജി വ്യക്തമാക്കി. ചർച്ചകൾക്കായി മുൻ അംബാസഡർ സൈമൺ കറമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെയാണ് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ നിയോഗിച്ചിരിക്കുന്നത്. അമേരിക്കയിലെ ലെബനീസ് അംബാസഡറും സൈനിക പ്രതിനിധിയും ഈ സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.

    1948 മുതൽ ഔദ്യോഗികമായി യുദ്ധാവസ്ഥയിലുള്ള ഇരുരാജ്യങ്ങളിലെയും അംബാസഡർമാർ ദശാബ്ദങ്ങൾക്ക് ശേഷം കഴിഞ്ഞ ഏപ്രിലിൽ വാഷിംഗ്ടണിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടർന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പത്ത് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും പിന്നീട് അത് മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടുകയും ചെയ്തിരുന്നു. എന്നാൽ, ഏപ്രിൽ 16-ന് പുറത്തിറങ്ങിയ കരാർ പ്രകാരം, ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായിലിന് അവകാശമുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാറിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും ആക്രമണങ്ങളും ചർച്ചാ നീക്കങ്ങളും ഒരേസമയം നടക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hisbollah Lebanon
    Latest News
    ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി
    09/05/2026
    കേരള മുഖ്യമന്ത്രി പ്രഖ്യാപനം വന്നില്ല; ചേരിതിരിഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം
    09/05/2026
    സൗദിയിൽ ശക്തമായ പരിശോധന: ഒരാഴ്ചക്കിടെ 11,000 ലേറെ നിയമലംഘകർ പിടിയിൽ
    09/05/2026
    ലെബനോനിൽ ഇസ്രായിൽ കനത്ത ആക്രമണം: 85 ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തു
    09/05/2026
    കേരള മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിൽ; കെ.സിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ അനുയായികൾ, നിർണായക നീക്കവുമായി മുസ്ലിം ലീഗും
    09/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version