കൊൽക്കത്ത- പശ്ചിമബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാർ അധികാരമേറ്റു. ഭവാനിപൂർ മണ്ഡലത്തിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തി ബിജെപിയെ വിജയത്തിലേക്ക് നയിച്ച സുവേന്ദു അധികാരിയാണ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സുവേന്ദു അധികാരിക്ക് പുറമെ മുതിർന്ന നേതാവ് ദിലീപ് ഘോഷ്, അഗ്‌നിമിത്ര പോൾ, മുൻ കേന്ദ്രമന്ത്രി നിസിത് പ്രമാണിക്, അശോക് കീർത്താനിയ, ക്ഷുധിറാം ടുഡു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
അധികാരമേൽക്കൽ ചടങ്ങ് ബിജെപിയുടെയും എൻഡിഎയുടെയും വലിയൊരു ശക്തിപ്രകടനമായാണ് മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ ബിജെപി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങി പ്രമുഖരുടെ വലിയൊരു നിര തന്നെ ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.



