ജിദ്ദ – ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. ചരക്ക് കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 8.4 കിലോ കൊക്കെയ്ന്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിന്റെ എയര്‍ കണ്ടീഷന്‍ സിസ്റ്റത്തിനകത്ത് ഒളിപ്പിച്ച നിലയില്‍ മയക്കമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



