ദുബൈ– ലോകത്ത് ഏറ്റവും കുറവ് സമയം വൈദ്യുതി മുടങ്ങുന്ന നഗരമായ് ദുബൈ. കഴിഞ്ഞവർഷം വെറും 49 സെക്കന്റാണ് ദുബൈയിൽ വൈദ്യുതി മുടങ്ങിയത്. ഇക്കാര്യത്തിൽ സ്വന്തം പേരിലുള്ള ലോക റെക്കോർഡ് തിരുത്തുകയാണ് ദുബൈ നഗരം.
നേരത്തേ 2024 ൽ ഇത് 0.94 മിനിറ്റായിരുന്നു.
കേരളത്തിൽ പവർകട്ടും ലോഡ്ഷെഡ്ഡിങും വാർത്തയാകുമ്പോഴാണ് ഈ കൗതുകകരമായ വാർത്ത. 2012ൽ 6.88 മിനിറ്റായിരുന്ന പവർകട്ട് സമയം, നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരു മിനിറ്റിൽ താഴെ എത്തിച്ചത്. 700 കോടി ദിർഹത്തിന്റെ നിക്ഷേപമുള്ള സ്മാർട്ട് ഗ്രിഡ് പദ്ധതിയും തകരാറുകൾ സെക്കൻഡുകൾക്കുള്ളിൽ മനുഷ്യസഹായമില്ലാതെ കണ്ടെത്താനും പരിഹരിക്കാനും കഴിയുന്നു എന്നുള്ളതാണ് ഇതിൻ്റെ പിന്നിലുള്ളത്.
ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തീരുമാനമാണ് നേട്ടത്തിന് പിന്നിലെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.



