റിയാദ്– രണ്ട് ദിവസമായി റിയാദില്‍ കാണാതായ മലപ്പുറം ഏലംകുളം കുന്നക്കാവ് സ്വദേശി ആക്കപ്പറമ്പില്‍ ഷാജഹാന്‍ ഖുറൈശി (44)യെ മരിച്ച നിലയില്‍ കണ്ടെത്തി. സുലൈയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസമായി കാണ്‍മാനുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ത്തിയിട്ട സ്വന്തം വാഹനത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. പോലീസ് എത്തി ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് സാമൂഹ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഷബീര്‍ കളത്തില്‍, സദ്‌വ ഡ്രൈവേഴ്‌സ് കൂട്ടായ്മ പ്രതിനിധികളായ ഷംസുദ്ദീന്‍, ഹനീഫ എന്നിവരാണ്.
ഭാര്യ: ഫസീല കാട്ടുങ്ങല്‍. മക്കള്‍ : ഷമീം, ഷഹീന്‍, ഫാത്തിമ സന. പിതാവ്: മുഹമ്മദാലി ആക്കപ്പറമ്പില്‍. മാതാവ് : കദീജ. സഹോദരങ്ങള്‍: ബഷീര്‍, ശിഹാബ്



