Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
    • ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    • ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    • ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    • ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/04/2026 Gaza Israel Palestine World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഇന്ന് പുലര്‍ച്ചെ മധ്യ ഗാസ മുനമ്പിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് സമീപം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ബുറൈജ് ക്യാമ്പിലെ പോലീസ് സ്റ്റേഷന് സമീപം ഒരു കൂട്ടം സിവിലിയന്മാരെ ലക്ഷ്യമിട്ട് ഇസ്രായിലി ഡ്രോണ്‍ രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്ന് ഏഴ് രക്തസാക്ഷികളെയും ഗുരുതരാവസ്ഥയിലുള്ള നാല് പേര്‍ ഉള്‍പ്പെടെ ഏതാനും പരിക്കേറ്റവരെയും ആശുപത്രികളിലേക്ക് നീക്കിയതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു. ഏതാനും പ്രാദേശിക മാധ്യമങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് അല്‍സയ്യിദ് മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി ഗാസയിലെ ജേണലിസ്റ്റ് സിന്‍ഡിക്കേ് തലവന്‍ തഹ്സീന്‍ അല്‍അസ്തല്‍ വ്യക്തമാക്കി.

    നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലെ അല്‍അഖ്സ മാര്‍ട്ടിയേഴ്‌സ് ആശുപത്രിയില്‍ ആറ് രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ എത്തിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും ചിന്നിച്ചിതറിയ നിലയിലും കത്തിക്കരിഞ്ഞ നിലയിലുമാണ്. കൂടാതെ മുഖത്തും നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നേരിട്ടുള്ള പരിക്കേറ്റതിനാല്‍ ഗുരുതരാവസ്ഥയിലുള്ള നാല് പേര്‍ ഉള്‍പ്പെടെ പരിക്കേറ്റ ഏഴ് പേരെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ നാല് പേര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അത്യാഹിത വിഭാഗം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബുറൈജ് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഒരു രക്തസാക്ഷിയുടെ മൃതദേഹവും പരിക്കേറ്റ രണ്ടു പേരെയും നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലെ അല്‍ഔദ ആശുപത്രിയിലെത്തിച്ചതായും അല്‍ഔദ ആശുപത്രിയധികൃതര്‍ സ്ഥിരീകരിച്ചു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ പുലര്‍ച്ചെ ശക്തമായ ഷെല്ലാക്രമണം നടത്തിയതോടെയാണ് വ്യോമാക്രമണവുമുണ്ടായതെന്ന് മഹ്‌മൂദ് ബസല്‍ പറഞ്ഞു. വടക്കന്‍ ഗാസ മുനമ്പില്‍ അഭയാര്‍ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന നശിപ്പിക്കപ്പെട്ട ബെയ്ത് ലാഹിയ ടൗണ്‍ ക്ലബ്ബിന് ചുറ്റുമുള്ള പ്രദേശത്തും ഇസ്രായില്‍ ഷെല്ലാക്രമണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ഗാസ നഗരത്തിലെ ശുജാഇയ്യ, തുഫാഹ് അയല്‍പക്കങ്ങളില്‍ ഇസ്രായില്‍ സൈന്യം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഏതാനും വീടുകള്‍ തകര്‍ത്തു.

    ഒക്ടോബര്‍ 10 ന് ദുര്‍ബലമായ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം, ഇസ്രായില്‍ സൈന്യം 700 ലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ മുനമ്പിന്റെ പകുതിയിലധികവും നിലവില്‍ ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഗാസയിലെ ആരോഗ്യസംരക്ഷണ സംവിധാനം ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Attack Gaza
    Latest News
    കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
    20/09/2026
    ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    20/09/2026
    ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    20/09/2026
    ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    20/09/2026
    ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version