എടത്തനാട്ടുകര– എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എഴുപതാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും എസ്.പി.സി. പാസിംഗ് ഔട്ട് പരേഡും നാളെ (ചൊവ്വ) നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റ് രാവിലെ 11.30നും പാഷൻ ഇൻ ഫാഷൻ ഡിസൈനർ ഷോ വൈകുന്നേരം അഞ്ചിനും വൈകുന്നേരം 6 മുതൽ കുട്ടിയുടെ കലാപരിപാടികളും അരങ്ങേറും. എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് വൈകുന്നേരം 4.30നാണ് ആരംഭിക്കുക.
എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ ടി.എസ് സിനോജ് സല്യൂട്ട് സ്വീകരിക്കും. നാട്ടുകൽ പൊലീസ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയ ദാസ്, എസ് പി സി പാലക്കാട് ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ നന്ദകുമാർ എന്നിവർ സംബന്ധിക്കും. വൈകുന്നേരം 8ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗാന രചയിതാവ് ഒ.എം. കരുവാരക്കുണ്ടാണ് ഉദ്ഘാടനം. പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈർ അധ്യക്ഷത വഹിക്കും.
എസ്.എം.സി. ചെയർമാൻ നസീർ പടുകുണ്ടിൽ, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പടുകുണ്ടിൽ, എം.പി.ടി.എ. പ്രസിഡന്റ് കെ. ഹഫ്സ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഫീന ഏനു, പ്രിൻസിപ്പാൾ എസ്. പ്രതീഭ, പ്രധാനാധ്യാപകൻ കെ.എ. അബ്ദുമനാഫ്, സീനിയർ അസിസ്റ്റന്റുമാരായ സി. സലീന, പി. ഹംസക്കുട്ടി, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസൻ, എം. ജിജേഷ്, വിരമിക്കുന്ന അധ്യാപകരായ പി.പി. അബ്ദുൾ ലത്തീഫ്, കെ. ആമിന, കെ. നൗഷത്ത്, പി. റഹ്മത്ത്, സി. നഫീസ, ആഘോഷ കമ്മിറ്റി കൺവീനർ സിജി കെ. തോമസ്, സ്കൂൾ ലീഡർ ബി.എച്ച്. ചന്ദന എന്നിവർ പ്രഭാഷണം നടത്തും. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ സ്കൂൾ ലോഗോയുടെ പ്രകാശനം, സ്കൂളിലെ വിവിധ പ്രതിഭകളെ ആദരിക്കൽ എന്നിവയും നടക്കും. പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈർ, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസൻ, എം. ജിജേഷ്, പബ്ലിസിറ്റി കൺവീനർ കെ.ടി. ജാഫർ, മീഡിയ കൺവീനർ പി. അബ്ദുസ്സലാം എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.



