Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 27
    Breaking:
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
    • യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴയും കാറ്റും, ജനജീവിതം തടസപ്പെട്ടു
    • ഹുര്‍മുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുന്നതായി യു.എന്‍
    • ഇറാന്‍ സ്‌കൂള്‍ വ്യോമാക്രമണത്തെ കുറിച്ചുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യു.എന്‍
    • മിഡില്‍ ഈസ്റ്റില്‍ 10,000 സൈനികരെ അധികം വിന്യസിക്കാന്‍ അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കണമെന്ന് ബിജെപി എംഎൽഎ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/03/2026 India Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ന്യൂഡൽഹി– രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റി ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ. ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് വസീർപൂർ എംഎൽഎ പൂനം ശർമ ഈ ആവശ്യം ഉന്നയിച്ചത്. നഗരത്തെ അതിന്റെ പൗരാണിക വേരുകളുമായി ബന്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അവർ പറഞ്ഞു.

    ​ഡൽഹിയുടെ പേര് മാറ്റുന്നതിനായി മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയിൽ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയക്കണമെന്ന് പൂനം ശർമ ആവശ്യപ്പെട്ടു. ഡൽഹിയുടെ പേര് മാറ്റുന്നത് രാജ്യത്തെ സാംസ്കാരിക നവോത്ഥാനത്തിന്റെ നിർണായക അധ്യായമായി മാറുമെന്നും എംഎൽഎ അവകാശപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​മഹാഭാരത കാലത്തോളം പഴക്കമുള്ളതാണ് ഡൽഹിയുടെ ചരിത്രമെന്നും ഇന്ദ്രപ്രസ്ഥ എന്ന നഗരം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ സാംസ്കാരികവും ചരിത്രപരവുമായ തെളിവുകളുണ്ടെന്നും പൂനം ശർമ ചൂണ്ടിക്കാട്ടി. ഡൽഹി എന്ന പേര് പിൽക്കാലത്ത് വന്നതാണെന്നും അവർ പറഞ്ഞു. ഇന്ദ്രപ്രസ്ഥ എന്ന പേര് ഭാരതം ‘സ്വർണ്ണപ്പക്ഷി’ എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു. പുതിയ പേര് രാജ്യത്തിന് വലിയ സാംസ്കാരിക അംഗീകാരം നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.

    ​നേരത്തെ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഡൽഹി ആധുനിക അടിസ്ഥാന സൗകര്യങ്ങളാൽ സമ്പന്നമാകുന്നതിനൊപ്പം സനാതന ധർമ്മത്തിന്റെ മഹിമയിൽ അടിയുറച്ചതാകണമെന്നാണ് രേഖാ ഗുപ്ത സർക്കാരിന്റെ നിലപാടെന്നും പൂനം ശർമ സഭയിൽ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bjp mla delhi name change India New Delhi Politics poonam sharma
    Latest News
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
    27/03/2026
    യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴയും കാറ്റും, ജനജീവിതം തടസപ്പെട്ടു
    27/03/2026
    ഹുര്‍മുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുന്നതായി യു.എന്‍
    27/03/2026
    ഇറാന്‍ സ്‌കൂള്‍ വ്യോമാക്രമണത്തെ കുറിച്ചുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യു.എന്‍
    27/03/2026
    മിഡില്‍ ഈസ്റ്റില്‍ 10,000 സൈനികരെ അധികം വിന്യസിക്കാന്‍ അമേരിക്ക
    27/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version