ജിദ്ദ: ജിദ്ദയിലും മക്കയിലും മദീനയിലും സജീവമായി ഹജ്ജ് – ഉംറ വളണ്ടിയർ സേവനമനുഷ്ടിക്കുന്ന പതിനൊന്നോളം മലയാളി സംഘടനയുടെ കൂട്ടായ്മയായ ഇന്ത്യൻ വെൽഫയർ അസോസിയേഷൻ ( ഐവ ) കഴിഞ്ഞ വർഷങ്ങളിലെ പോലെ ജിദ്ദ കോൺസുലേറ്റിൻ്റെ കീഴിലുള്ള ടീം ഇന്ത്യയോട് സഹകരിച്ച് ഈ വർഷവും വളണ്ടിയർമാരെ സേവന സജ്ജരാക്കാൻ തീരുമാനിച്ചു.
മക്കയിൽ ഹാജിമാർ വന്നിറങ്ങിയത് മുതൽ തുടങ്ങുന്ന സേവനം ഹാജിമാരുടെ തിരിച്ചു പോക്ക് വരെ ഉണ്ടായിരിക്കുന്നതാണ്. ഈ വർഷം ഉംറ തീർത്ഥടന കാലത്തും മക്കത്തുള്ള വളണ്ടിയർമാർ സേവന നിരതരായിരുന്നു. ഐവ യുടെ സ്ത്രീ വളണ്ടിയര്‍മാരുടെ സേവനം മഹ്റമില്ലാതെ ഹജ്ജിന് വന്ന സ്ത്രീകൾക്ക് വലിയോരനുഗ്രഹമായിരുന്നു.
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും മദീനയിലും ഐവയുടെ വളണ്ടിയർ സേവനം ഉണ്ടായിരിക്കുന്നതാണ്.
ജിദ്ദയിൽ നിന്നുള്ള വളണ്ടിയർമാർ ജിദ്ദ എയർപോർട്ടിലും കഴിഞ്ഞ വർഷങ്ങളിൽ സേവന രംഗത്തുണ്ടായിരുന്നു.
ഈ വർഷത്തേക്കുള്ള ഐവ യുടെ വളണ്ടിയർ റജിസ്ട്രേഷന് തുടക്കം കുറിച്ചു കഴിഞ്ഞു. മുൻവർഷങ്ങളിലെ പോലെ ജിദ്ദക്ക് പുറത്തുള്ളവർക്കും ജിദ്ദയിൽ വന്ന് ഐവയുടെ സേവനത്തിൽ പങ്കാളികളാകാം. വളണ്ടിയർ സേവനത്തിന് താൽപര്യമുള്ളവർക്ക് ഐവ ഭാരവാഹികളോട് ബന്ധപ്പെടാവുന്നതാണ്