കണ്ണൂർ – ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വർഗീയതയ്ക്ക് ആരും ശ്രമിക്കേണ്ടെന്ന് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂർ ചെമ്പേരിയിൽ നടന്ന കെ.സി.വൈ.എമ്മിന്റെ യുവജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
പ്രണയക്കെണിയുടെ പേര് പറഞ്ഞ് വർഗീയതയുടെ വിഷം ചീറ്റാൻ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാൻ ആരും ശ്രമിക്കേണ്ട. നിങ്ങൾ ആത്മാഭിമാനമുള്ള മക്കളാണെന്നും തലശ്ശേരിയിലെ ഒരു പെൺകുട്ടിയെപ്പോലും ആർക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകില്ല. ഇവിടുത്തെ യുവജനങ്ങൾ പ്രബുദ്ധരാണ്. നമ്മുടെ പെൺമക്കളുടെ പേരുപറഞ്ഞ് വർഗീയ ശക്തികൾ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെൺകുട്ടിയെ സംരക്ഷിക്കാൻ നമ്മുടെ സമുദായത്തിന് അറിയാമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കന്നുകാലികൾ തീറ്റ കണ്ടാൽ പിറകെ പോകുന്ന പോലെ നമ്മുടെ പെൺകുട്ടികൾ പോകും എന്ന് പറഞ്ഞ് അവരുടെ ആത്മാഭിമാനം നഷ്ടമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.