റിയാദ്– 2026 നിയമാസഭ തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി കെ എം ഷാജിക്ക് വേണ്ടി പ്രചരണം തുടങ്ങി റിയാദ് വേങ്ങര നിയോജക മണ്ഡലം കെഎംസിസി. ഒരു പതിറ്റാണ്ട് കാലത്തെ പിണറായി ദുർഭരണം അവസാനപ്പിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുകയാണ്. കെ എം ഷാജിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ബത്ഹ ഡിമോറയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നജ്മുദ്ധീൻ അരീക്കൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങര, ഷൗക്കത്ത് കടമ്പോട്ട്, മുഹമ്മദ് വേങ്ങര, സഫീർ മുഹമ്മദ്, ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ, സഫീർ മോൻ ആട്ടീരി, അഷ്‌റഫ് ടി ടി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



