റിയാദ്: സൗദിയിലെത്തുന്ന എല്ലാ ഉംറ വിസക്കാരും ദുല്‍ഖഅദ് ഒന്നി (ഏപ്രില്‍ 18)ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ശവ്വാല്‍ ഒന്ന് വരെ വിദേശരാജ്യങ്ങളില്‍ ഉംറ വിസ ഇഷ്യു ചെയ്യും. ശവ്വാല്‍ 15നുള്ളില്‍ സൗദിയില്‍ പ്രവേശിച്ചിരിക്കണം. പിന്നീട് 15 ദിവസം കൂടി സൗദിയില്‍ താമസിക്കാം. ഉംറ വിസക്കാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാവില്ല.
ഹജ് വിസയുള്ളവര്‍ക്ക് മാത്രമേ ഹജ്ജിന് അവസരം നല്‍കുകയുള്ളൂ.സൗദി ഉംറ കമ്പനി പ്രതിനിധികളുമായി നടന്ന ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് മന്ത്രാലയം പ്രതിനിധികള്‍ ഇക്കാര്യം ഓര്‍മിപ്പിച്ചത്. വിശുദ്ധ റമദാന്‍ മാസത്തില്‍ അല്ലാഹുവിന്റെ അതിഥികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കിയ ഉംറ കമ്പനികളുടെ സേവനങ്ങളെ ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രകീര്‍ത്തിച്ചു.
നിശ്ചിത സമയക്രമങ്ങളില്‍ ഉംറ തീര്‍ഥാടകരെ വിമാനത്താവളങ്ങളിലെത്തിക്കണം. അവര്‍ രാജ്യം വിട്ടാല്‍ നgസ്‌ക് മസാര്‍ ആപ്ലിക്കേഷനില്‍ അപ്‌ഡേറ്റ് ചെയ്യണം. ഉംറ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.



