Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • മിഡിൽ ഈസ്റ്റ് സംഘർഷം: ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല 1 ഗ്രാൻഡ് പ്രി റേസുകൾ റദ്ദാക്കാൻ സാധ്യത
    • ഉംറ വിസക്കാര്‍ ഏപ്രില്‍ 18ന് മടങ്ങണം- സൗദി ഹജ് മന്ത്രാലയം
    • ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    • പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    • പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/03/2026 Saudi Arabia Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ജി.സി.സി രാജ്യങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം നയതന്ത്രമാണെന്നും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. സമാധാനം നിലനിർത്താനായി ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിന് ജി.സി.സി രാജ്യങ്ങൾ വർഷങ്ങളായി തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ട്.

    ഗൾഫ് രാജ്യങ്ങൾക്കെരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അസ്വീകാര്യമാണ്. ഇറാന്റെ ആക്രമണത്തെ അപലപിക്കുന്ന യു.എൻ രക്ഷാ സമിതി പ്രമേയം ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള അന്താരാഷ്ട്ര സമവായത്തെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ തീരുമാനമാണ്. ഇറാനെ ആക്രമിക്കാനുള്ള പ്ലാറ്റ്ഫോം ആയി മാറാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഗൾഫ് രാജ്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഭൂപ്രദേശങ്ങൾ ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ജി.സി.സി രാജ്യങ്ങൾ ഇറാന് ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സംഘർഷം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങളെ ഗൾഫ് രാജ്യങ്ങൾ പിന്തുണക്കുന്നു. മേഖലയുടെ ഭാവി ചർച്ചയിലും രാഷ്ട്രീയ പ്രക്രിയയിലുമാണ്. ജലപാതകൾ സംരക്ഷിക്കുന്നത് ഒരു പൊതു അന്താരാഷ്ട്ര ഉത്തരവാദിത്തമാണെന്നും ജാസിം അൽബുദൈവി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആക്രമണങ്ങളുടെ തുടക്കം മുതൽ 850 ലധികം മിസൈലുകളും 2,650 ഡ്രോണുകളും ജി.സി.സി രാജ്യങ്ങൾക്കു നേരെ ഇറാൻ വിക്ഷേപിച്ചിട്ടുണ്ടെന്ന് സമീപകാല സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തടയാനും നശിപ്പിക്കാനും ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ സംവിധാനങ്ങൾ അതിവേഗം പ്രതികരിക്കുന്നുണ്ടെങ്കിലും ആളപായവും ഭൗതിക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇറാൻ അവകാശപ്പെടുന്നു. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാനമായ ഹോർമുസ് കടലിടുക്ക്, യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണത്തിന് പ്രതികാരമായി ഇറാൻ അടച്ചു. ഇസ്രായിലിൽ അയച്ചതിനേക്കാൾ ഗൾഫ് രാജ്യങ്ങൾക്കെതിരെ എട്ട് മടങ്ങ് കൂടുതൽ മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ബുധനാഴ്ച യു.എൻ രക്ഷാ സമിതി പ്രമേയം അംഗീകരിച്ചു. പതിനഞ്ച് അംഗരാജ്യങ്ങളിൽ പതിമൂന്ന് എണ്ണം പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും വിട്ടുനിന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ceasefire GCC attack Iran Latest
    Latest News
    മിഡിൽ ഈസ്റ്റ് സംഘർഷം: ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല 1 ഗ്രാൻഡ് പ്രി റേസുകൾ റദ്ദാക്കാൻ സാധ്യത
    15/03/2026
    ഉംറ വിസക്കാര്‍ ഏപ്രില്‍ 18ന് മടങ്ങണം- സൗദി ഹജ് മന്ത്രാലയം
    15/03/2026
    ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    14/03/2026
    പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    14/03/2026
    പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.