ദോഹ – പനിയും ശ്വാസതടസ്സവും മൂലം ചികിത്സയിലായിരുന്ന മലയാളി ബാലിക ദോഹയില്‍ അന്തരിച്ചു. ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കല്‍ അമീര്‍ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഹൈദ മറിയം (8) ആണ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. ദോഹ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഹൈദ. താജിറയാണ് മാതാവ്. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



