തബൂക്ക് – ഇന്ന് പുലർച്ചെ തബൂക്ക് ശിഫയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഹുസൈൻ എന്ന മാഞ്ഞുപ്പ (34) മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ ചൂരക്കാവ് ചെറുകുളമ്പ് മഹല്ലിൽ താമസിക്കുന്ന പരേതനായ കളത്തിങ്ങൽ ഹംസ എന്നവരുടെ മകനാണ്. ഡ്യൂട്ടി കഴിഞ്ഞ് അടുത്തുള്ള ഷോപ്പിൽ പോയി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ബ്രോസ്റ്റ് അതയബ് താസജ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. പരേതനായ കളത്തിങ്ങൽ ഹംസയാണ് പിതാവ്. മാതാവ് ആച്ചൂട്ടി ഹിബ തസ്നീം ആണ് ഭാര്യ. മയ്യിത്ത് കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിലാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



