ജക്കാർത്ത– ഹോർമുസ് കടലിടുക്കിൽ യുഎഇ പതാക വഹിച്ച ടഗ് ബോട്ട് തകർന്ന് മൂന്ന് ഇന്തോനേഷ്യൻ കപ്പൽ ജീവനക്കാരെ കാണാതായി. വെള്ളിയാഴ്ചയാണ് മുസഫ 2എന്ന കപ്പൽ അപകടത്തിൽപ്പെട്ടതെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന ഒരു ഇന്തോനേഷ്യൻ പൗരനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ ഇദ്ദേഹം നിലവിൽ ഒമാനിലെ ഖസബ് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ മറ്റ് മൂന്ന് പേർക്കായി പ്രാദേശിക അധികൃതരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണെന്ന് ശനിയാഴ്ച മന്ത്രാലയം വ്യക്തമാക്കി. കപ്പൽ മുങ്ങുന്നതിന് മുൻപ് വലിയ സ്ഫോടനം ഉണ്ടാവുകയും തുടർന്ന് തീപിടുത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പ്രാദേശിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



