ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവ മാർച്ച് 7 മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.
വിമാനക്കമ്പനികളിൽ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ചവർ മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാന സമയക്രമങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ദുബായിൽനിന്നുള്ള മുഴുവൻ വിമാനങ്ങളും ദുബായിലേക്കുള്ള വിമാനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കുന്നതായി എമിറേറ്റ്സ് വിമാനക്കമ്പനി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



