Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 14
    Breaking:
    • കാനറികളെ പൂട്ടി അറ്റ്‌ലസ് സിംഹങ്ങൾ; ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ
    • അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്; സമയത്തിൽ സംശയം പ്രകടിപ്പിച്ച് ഇറാൻ
    • സമൂഹത്തിന് ജീവന്റെ കരുതലാകാൻ രക്തദാന ക്യാമ്പുകൾക്ക് സാധിക്കും: യഹ്യ തളങ്കര
    • ഫിഫ ലോകകപ്പ് ആവേശത്തിനിടയിലും യു.എസ് – മെക്സിക്കോ നയതന്ത്ര ബന്ധത്തിൽ അനിശ്ചിതത്വം
    • മയക്കുമരുന്ന് വിതരണം; ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മനാമയിലെ രണ്ട് ഹോട്ടലുകളും റെസിഡന്‍ഷ്യല്‍ കെട്ടിടവും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/03/2026 Gulf Bahrain Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ രണ്ട് ഹോട്ടലുകളും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടവും ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ ഇറാന്‍ ആക്രമണമുണ്ടായതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ജീവഹാനി സംഭവിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ മനാമയില്‍ സൈറണ്‍ മുഴക്കുകയും, പൗരന്മാരോടും രാജ്യത്ത് കഴിയുന്ന പ്രവാസികളോടും ശാന്തത പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്ത് അഭയം തേടാനും ഔദ്യോഗിക ചാനലുകളിലൂടെ വാര്‍ത്തകള്‍ പിന്തുടരാനും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിക്കുകയും ചെയ്തു.

    കഴിഞ്ഞ ശനിയാഴ്ച മുതല്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായിലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായ തരംഗങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ചെറുക്കുന്നുണ്ടെന്ന് ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് പ്രസ്താവിച്ചു. ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തെ ലക്ഷ്യമിട്ടുള്ള 78 മിസൈലുകളും 129 ഡ്രോണുകളും തകര്‍ത്തു. തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധ സന്നദ്ധതയിലും ഉയര്‍ന്ന ജാഗ്രതയിലും പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ സംരക്ഷിക്കുന്നതില്‍ അവരുടെ തുടര്‍ച്ചയായ പ്രവര്‍ത്തന കാര്യക്ഷമതയെ അഭിനന്ദിക്കുകയും ചെയ്തു. സൈനികരുടെ അഭിമാനകരമായ പ്രകടനം രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന ഉറപ്പും ആത്മവിശ്വാസവും വളര്‍ത്തുന്നു.
    എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തുപോകണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് അഭ്യര്‍ഥിച്ചു. കേടുപാടുകള്‍ സംഭവിച്ച സ്ഥലങ്ങളില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്റെയും സൈനിക നടപടികളുടെയോ അവശിഷ്ടങ്ങളുടെ ആഘാതത്തിന്റെയോ ഫോട്ടോ എടുക്കുന്നതും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യവും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍, അലേര്‍ട്ടുകള്‍, മുന്നറിയിപ്പുകള്‍ എന്നിവ നേടേണ്ടതിന്റെ ആവശ്യകതയും ജനറല്‍ കമാന്‍ഡ് ഊന്നിപ്പറഞ്ഞു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സ്വകാര്യ സ്വത്തുവകകളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നതിനെ ജനറല്‍ കമാന്‍ഡ് അപലപിച്ചു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ്. ഈ വിവേചനരഹിതവും ക്രൂരവുമായ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് പറഞ്ഞു.
    ഇന്നലെ ബഹ്‌റൈനിലെ മഅമീര്‍ പ്രദേശത്തെ ബഹ്റൈന്‍ പെട്രോളിയം കമ്പനി (ബാപ്കോ) റിഫൈനറിയില്‍ ഇറാന്‍ ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് റിഫൈനറിയില്‍ വലിയ തീപിടുത്തമുണ്ടായി. റിഫൈനറിക്കുള്ളില്‍ നിന്ന് തീജ്വാലകള്‍ ശക്തമായി ഉയരുന്നതും തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ ആകാശത്തേക്ക് പുകപടലങ്ങള്‍ ഉയരുന്നതും കാണിക്കുന്ന വീഡിയോ പുറത്തുവന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Manama
    Latest News
    കാനറികളെ പൂട്ടി അറ്റ്‌ലസ് സിംഹങ്ങൾ; ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ
    14/06/2026
    അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്; സമയത്തിൽ സംശയം പ്രകടിപ്പിച്ച് ഇറാൻ
    14/06/2026
    സമൂഹത്തിന് ജീവന്റെ കരുതലാകാൻ രക്തദാന ക്യാമ്പുകൾക്ക് സാധിക്കും: യഹ്യ തളങ്കര
    13/06/2026
    ഫിഫ ലോകകപ്പ് ആവേശത്തിനിടയിലും യു.എസ് – മെക്സിക്കോ നയതന്ത്ര ബന്ധത്തിൽ അനിശ്ചിതത്വം
    13/06/2026
    മയക്കുമരുന്ന് വിതരണം; ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍
    13/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version