മനാമ – സാമൂഹികമാധ്യമങ്ങളിലൂടെ നിയമവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് 27 ഉം 37 ഉം വീതം പ്രായമുള്ള രണ്ട് പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിക്കു കീഴിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നതും സുരക്ഷക്കും ക്രമസമാധാനത്തിനും ഹാനികരവുമായ ഉള്ളടക്കം അടങ്ങിയ തത്സമയ സംപ്രേഷണങ്ങളും വീഡിയോകളും ഇരുവരും ചിത്രീകരിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തതായി മന്ത്രാലയം വിശദീകരിച്ചു. രണ്ടു പേരെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിന് ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



