Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    • ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    • പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
    • തൊഴിലാളിയുടെ പാസ്പോര്‍ട്ട് കസ്റ്റഡിയില്‍ വെക്കുന്ന തൊഴിലുടമക്കുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി
    • സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    തൊഴിലാളിയുടെ പാസ്പോര്‍ട്ട് കസ്റ്റഡിയില്‍ വെക്കുന്ന തൊഴിലുടമക്കുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി

    പ്രസവാവധി നല്‍കിയില്ലെങ്കിൽ 1,000 റിയാലാണ് പിഴ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/02/2026 Saudi Arabia Gulf Saudi Laws 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ തൊഴിലുടമ കസ്റ്റഡിയില്‍ വെക്കുന്നതിനുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി. ഇതുവരെ ഈ നിയമ ലംഘനത്തിന് 2,000 റിയാലായിരുന്നു പിഴ. പാസ്പോര്‍ട്ടോ ഇഖാമയോ പിടിച്ചുവെക്കുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമക്ക് ഇരട്ടി തുക പിഴ ലഭിക്കും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വിദേശിയെ ജോലിക്ക് വെക്കുന്ന തൊഴിലുടമക്ക് 10,000 റിയാല്‍ ചുമത്തും.

    നിയമ ലംഘനങ്ങളുടെ പട്ടിക പ്രകാരം, തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 167 ലംഘിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് ഗുരുതരമായ നിയമലംഘനമായി വര്‍ഗീകരിച്ചിരിക്കുന്നു. ഈ നിയമ ലംഘനത്തിന് 50 ഉം അതില്‍ കൂടുതലും തൊഴിലാളികളെ ജോലിക്ക് വെക്കുന്ന കമ്പനികള്‍ക്ക് 2,000 റിയാല്‍ വരെ പിഴ ചുമത്തും. തൊഴില്‍ നിയമത്തിലെ പത്താം അധ്യായത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ, കൗമാരക്കാരുടെ ജോലി സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനം പരാജയപ്പെടുന്നതിനുള്ള പിഴ 1,500 റിയാല്‍ ആണ്. ചട്ടങ്ങള്‍ പാലിക്കാതെ ജോലിക്കു വെക്കുന്ന കൗമാരക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ലഭിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രസവാവധി നല്‍കിയില്ലെങ്കിൽ 1,000 റിയാലാണ് പിഴ. പ്രസാവവധി നല്‍കാത്ത ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് പിഴ വർധിക്കും. അമ്പതും അതില്‍ കൂടുതലും ജീവനക്കാരുള്ള, വനിതാ ജീവനക്കാര്‍ക്ക് ആറു മുതല്‍ പത്തു വയസ് വരെ പ്രായമുള്ള പത്തും അതില്‍ കൂടുതലും കുട്ടികളുള്ള സ്ഥാപനങ്ങള്‍ ചൈല്‍ഡ് കെയര്‍ സൗകര്യമോ നഴ്സറിയോ ഒരുക്കാതിരുന്നാല്‍ 3,000 റിയാല്‍ പിഴ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്താതിരിക്കുന്നതിന് തൊഴിലുടമക്ക് 1,000 റിയാല്‍ ലഭിക്കും. തൊഴില്‍ കരാര്‍ ഡോക്യുമെന്റ് ചെയ്യാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.

    സൗദികള്‍ക്ക് ജോലി കണ്ടെത്തിനല്‍കല്‍, വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, നേരിട്ടോ അല്ലാതെയോ ഔട്ട്‌സോഴ്‌സിംഗ് ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിന് ആദ്യ തവണ 2,00,000 റിയാലും, രണ്ടാം തവണ 2,20,000 റിയാലും മൂന്നാം തവണ 2,50,000 റിയാലും പിഴ ചുമത്തും. ഗാര്‍ഹിക തൊഴിലാളി സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കുന്നതിനും അത്തരം പരസ്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും 15,000 റിയാൽ വരെ പിഴയുണ്ട്. ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാക്കാനും പ്രവര്‍ത്തനം താല്‍ക്കാലികമായി വിലക്കാനും ഭേദഗതികളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

    തൊഴില്‍ അന്തരീക്ഷം വികസിപ്പിക്കാനും അതിന്റെ സ്ഥിരതയും വളര്‍ച്ചയും വര്‍ധിപ്പിക്കാനും സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും ഉയര്‍ത്താനുമാണ് പിഴകള്‍ പരിഷ്‌കരിച്ചതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ വിപണി സ്ഥിരതയെ പിന്തുണക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ അന്തരീക്ഷത്തിന്റെ ആകര്‍ഷണീയതയും വഴക്കവും വര്‍ധിപ്പിക്കാനും അതുവഴി സ്വകാര്യ മേഖലയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും നിയമങ്ങള്‍ പാലിക്കല്‍ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    labour Law Saudi saudi laws
    Latest News
    ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    26/02/2026
    ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    26/02/2026
    പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
    26/02/2026
    തൊഴിലാളിയുടെ പാസ്പോര്‍ട്ട് കസ്റ്റഡിയില്‍ വെക്കുന്ന തൊഴിലുടമക്കുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി
    26/02/2026
    സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version