Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    • തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    • സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി
    • ചാമ്പ്യൻസ് ലീഗ്; ചരിത്രം സൃഷ്ടിക്കാൻ ബോഡോ ഗ്ലിംറ്റ് ഇന്റർനെതിരെ, അത്‌ലറ്റിക്കോയും, ന്യൂകാസിലും ഇന്നിറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഡ്രിഫ്റ്റിംഗ്; സൗദിയിൽ പൊലിയുന്നത് നിരവധി ജീവനുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/02/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ സമീപ കാലത്ത് സാഹസികമായ വാഹനാഭ്യാസ പ്രകടനം (ഡ്രിഫ്റ്റിംഗ്) വെറും ഒരു ഗതാഗത നിയമ ലംഘനമോ വിനോദത്തിനായി യുവാക്കള്‍ നടത്തുന്ന പ്രദര്‍ശനമോ എന്നതിലുപരിയായി മാറിയിരിക്കുന്നു. പല സന്ദര്‍ഭങ്ങളിലും, സൗദി അറേബ്യയിലുടനീളം നിരവധി നഗരങ്ങളിലും പ്രദേശങ്ങളിലും സമൂഹത്തെ പിടിച്ചുലച്ച രക്തരൂക്ഷിതമായ ദൃശ്യങ്ങളായി ഇത് മാറുന്നുണ്ട്. മരണ കാഴ്ചയായി മാറിയ ഈ മ്ലേച്ഛമായ പ്രതിഭാസം, ഡ്രൈവറുടെ മാത്രമല്ല, അശ്രദ്ധനായ യുവ ഡ്രൈവറുടെ കാറിന്റെ പാതയില്‍ അകപ്പെടാന്‍ നിര്‍ഭാഗ്യവന്മാരായ നിരപരാധികളുടെയും ജീവന്‍ അപഹരിക്കുന്നു. അതിനാല്‍, ട്രാഫിക് അധികൃതര്‍ ഈ ഗുരുതരമായ നിയമ ലംഘനത്തിനുള്ള പിഴകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും ജീവന്‍ ഒരുപോലെ അപകടത്തിലാക്കുന്നതിനാല്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നവര്‍ക്ക് 20,000 മുതല്‍ 60,000 റിയാല്‍ വരെ പിഴ ചുമത്തുന്നു.

    സമീപ വര്‍ഷങ്ങളില്‍ യുവാക്കള്‍ നടത്തിയ അഭ്യാസ പ്രകടനത്തിനിടെ വാഹങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് നിരപരാധികളുടെ ജീവന്‍ ദാരുണമായി നഷ്ടപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021 ഡിസംബറില്‍, ഖത്തീഫില്‍ അധ്യാപിക തന്റെ രണ്ട് പെണ്‍മക്കളുമായി റോഡ് മുറിച്ചുകടക്കുമ്പോള്‍, എതിര്‍ദിശയിലെ റോഡില്‍ 12 വയസ്സുള്ള ബാലന്‍ അപകടകരമായ അഭ്യാസം നടത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ബാലന് തന്റെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അധ്യാപിക നസ്രീന്‍ അല്‍നൗഫലിന്റെയും അവരുടെ രണ്ട് പെണ്‍മക്കളായ ജനയുടെയും ലീനിന്റെയും മേല്‍ ഇടിച്ചു. രണ്ട് പെണ്‍കുട്ടികളും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ രക്തത്തില്‍ കുളിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രാജ്യമെമ്പാടും വ്യാപകമായ രോഷവും ദുഃഖവും ഉളവായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2018 ഫെബ്രുവരിയില്‍ ബീശയിലെ സ്‌കൂളില്‍ രാവിലെ ഊര്‍ജ്ജസ്വലതയോടെയും ഉത്സാത്തോടെയും വിദ്യാര്‍ഥികള്‍ പ്രവേശിക്കുന്നതിനിടെ സമീപത്ത് വാഹനാഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുവാവിന്റെ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ഗേറ്റിലേക്ക് പാഞ്ഞുകയറി ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയെ ഇടിച്ചു. ഈ വിദ്യാര്‍ഥിയും തല്‍ക്ഷണം മരിച്ചു. ഹൃദയം തകര്‍ന്ന ബാലന്റെ കുടുംബം ഒരിക്കലും വറ്റാത്ത കണ്ണീരിലായി.

    റിയാദിലെ ആംഡ് ഫോഴ്സ് റോഡില്‍, പ്രശസ്ത ഡ്രിഫ്റ്റര്‍ കിംഗ് ഓഫ് അല്‍നസീം എന്ന പേരിലറിയപ്പെടുന്ന യുവാവ് 2016 ല്‍ അപകടത്തില്‍ മരിച്ചു. ഡ്രിഫ്റ്റിംഗിനിടെ, യുവാവിന്റെ വാഹനം നിയന്ത്രണം വിട്ട് ഇരുമ്പ് ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. യുവാവും മുന്‍സീറ്റില്‍ അടുത്തിരുന്ന കൂട്ടാളിയായ പ്രിന്‍സ് ഓഫ് അല്‍നസീം എന്ന യുവാവും മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ കൂട്ടാളിക്ക് ഗുരുതരമായി പരിക്കേറ്റു.

    കിംഗ് ഓഫ് അല്‍നസീം എന്നറിയപ്പെടുന്ന സൗദി യുവാവ്, മുമ്പ് മറ്റൊരു ഡ്രിഫ്റ്റിംഗ് അപകടത്തില്‍ സുഹൃത്തിന്റെ മരണത്തിന് കാരണക്കാരനായതിന് ശിക്ഷ അനുഭവിച്ചതിന് ശേഷം ജയില്‍ മോചിതനായതിനു തൊട്ടുപിന്നാലെയാണ് സമാനമായ അപകടത്തില്‍ യുവാവും കൂട്ടാളിയും മരിച്ചത്. ആദ്യ കേസില്‍ യുവാവിന് തുടക്കത്തില്‍ 10 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ശിക്ഷ പിന്നീട് ആറു വര്‍ഷമായി കുറച്ചു. ശിക്ഷ പൂര്‍ത്തിയാക്കുന്നതിനു മുമ്പായി നല്ല പെരുമാറ്റം കണക്കിലെടുത്ത് യുവാവിനെ ജയിലില്‍ നിന്ന് വിട്ടയക്കുകയായിരുന്നു. ഇത് യുവാവിന്റെ മരണത്തിലേക്കുള്ള ജയില്‍മോചനമായി.

    ഡ്രിഫ്റ്റിംഗ് അപകടങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ ഇല്ലെങ്കിലും, ട്രാഫിക് അപകടങ്ങള്‍ പ്രതിദിനം ഏകദേശം 17 മരണങ്ങള്‍ക്കും പ്രതിവര്‍ഷം 68,000 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമാകുന്നതായി പഴയ കണക്കുകള്‍ വ്യക്തമാക്കുന്നു. വാഹനാപകടങ്ങളില്‍ പ്രതിവര്‍ഷം 1,300 കോടി റിയാലിന്റെ നഷ്ടങ്ങള്‍ നേരിടുന്നു. ഡ്രിഫ്റ്റിംഗ് ഈ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു. ഡ്രിഫ്റ്റിംഗിനുള്ള ശിക്ഷകള്‍ രാജ്യം കര്‍ശനമാക്കിയതിന്റെ ഫലമായി സൗദി അറേബ്യയില്‍ ട്രാഫിക് അപകട മരണങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒരു ദശകം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോള്‍ വാഹനാപകട മരണനിരക്ക് ഏകദേശം 50 ശതമാനം തോതില്‍ കുറഞ്ഞിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident drifting Saudi
    Latest News
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026
    ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    24/02/2026
    തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    24/02/2026
    സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി
    24/02/2026
    ചാമ്പ്യൻസ് ലീഗ്; ചരിത്രം സൃഷ്ടിക്കാൻ ബോഡോ ഗ്ലിംറ്റ് ഇന്റർനെതിരെ, അത്‌ലറ്റിക്കോയും, ന്യൂകാസിലും ഇന്നിറങ്ങും
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.