Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    • യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    • റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബീച്ച് റോഡിലെ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടം തകർന്നുണ്ടായ അപകടത്തിലാണ് മൂന്ന് തൊഴിലാളികൾ മരണപ്പെട്ടത്. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ഗാമ ട്രേഡേഴ്‌സിലെ ലോഡിങ് തൊഴിലാളികളായ ഇവർ ജോലിക്ക് ശേഷം കെട്ടിടത്തിന് താഴെ വിശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

    കെട്ടിടത്തിലേക്ക് സാധനങ്ങൾ ഇറക്കിയ ശേഷം ഷട്ടറിനോട് ചേർന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയം കെട്ടിടത്തിന്റെ മുൻഭാഗത്തെ സ്ലാബും ബീമും തകർന്ന് ഇവരുടെ മേൽ പതിക്കുകയായിരുന്നു. രണ്ട് പേർ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. സ്ലാബിനടിയിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഭവത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ വിനോദ് എന്നയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

    50 വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ബീമുകൾ പൊട്ടി തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും തകർന്നിട്ടുണ്ട്.

    അപകടത്തിന് പിന്നാലെ കോഴിക്കോട് കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തി 2024-ൽ തന്നെ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് എസ്.കെ അബൂബക്കർ ആരോപിച്ചു. പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം എന്തിനാണ് വാടകയ്ക്ക് നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Building Collapsed Death Kozhikode workers death
    Latest News
    ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    23/02/2026
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026
    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    23/02/2026
    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    23/02/2026
    റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version