ജിദ്ദ– സൗദി പൗരന്മാര്‍ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കാനും പാസ്‌പോര്‍ട്ട് പുതുക്കാനുമുള്ള അടിസ്ഥാന ആവശ്യകതകളില്‍ നിന്ന് ട്രാഫിക് പിഴ അടക്കണമെന്ന നിബന്ധന ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കം ചെയ്തു. അബ്ശിര്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോമില്‍ സൗദി പാസ്പോര്‍ട്ട് സേവനങ്ങള്‍ ആക്സസ് ചെയ്യുമ്പോള്‍ പുതിയ അപ്ഡേറ്റ് ദൃശ്യമാകുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ആവശ്യമായ വ്യവസ്ഥകളില്‍ ട്രാഫിക് പിഴ അടക്കുന്നത് പട്ടികപ്പെടുത്തിയിട്ടില്ല.
ഇതുവരെ പുതിയ പാസ്‌പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കാനും പാസ്‌പോര്‍ട്ട് പുതുക്കാനും തങ്ങളുടെ പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ മുഴുവന്‍ പിഴകളും അടക്കല്‍ നിര്‍ബന്ധമായിരുന്നു. പിഴകള്‍ ഒടുക്കാതെ ശേഷിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ല. ഈ വ്യവസ്ഥയാണ് അധികൃതര്‍ ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.



