തബൂക്ക്– കെഎംസിസി എല്ലാ വർഷവും നടത്തി വരാറുള്ള സമൂഹ നോമ്പ് തുറ ഇത്തവണ മദീന റോഡിലെ വി എൽ എസ് അറീന ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് വിപുലമായി സംഘടിപ്പിക്കും. റമദാനിലെ രണ്ടാം വെള്ളിയാഴ്ചയയും സി എച്ഛ് സെന്റർ ദിനവുമായ ഫെബ്രുവരി 27 നാണ് നോമ്പ് തുറ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആയിരത്തി അറുന്നൂറോളം പേർ പങ്കെടുത്തിരുന്നു. ഇത്തവണ അതിനേക്കാൾ ആളുകളെ പ്രതീക്ഷിക്കുന്നുണ്ടെന്നും വിപുലമായ ഒരുക്കങ്ങൾ ഏരിയ കെഎംസിസി, വനിതാ കെഎംസിസി കമ്മിറ്റികളുടെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ടെന്നും കമ്മിറ്റി ഭാരവാഹികൾ ബാഫഖി സെന്റർ ഓഫീസിൽ വെച്ച് നടന്ന യോഗത്തിന് ശേഷം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
സമദ് ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക്, സാലി പട്ടിക്കാട്, വീരാൻകുട്ടി കുമ്മിണിപറമ്പ്, അലി വെട്ടത്തൂർ, സക്കീർ മണ്ണാർമല, കബീർ പൂച്ചാമം, ഖാദർ ഇരിട്ടി, ഗഫൂർ പുതു പൊന്നാനി, ആഷിഖ് കാടപ്പടി, ഇസ്മായിൽ പുള്ളാട്ട്, നസ്മ നിസാർ, ഷിഫ്ന സാബിഖ്, നെഫ്ല നിസാം, മുഹ്സിന സരിഷ്, മിർഫ തസ്‌നി, സുമയ്യ ഇസ്മായിൽ, ഫഫ്മിദ ഫസൽ, റഫീന യാസർ, റിഷാന റഷാദ്, ഷാജിത അലി,നിദ അലി, ഷമി സഫീർ, ബാനു ബാദുഷ, തസ്‌നി യാസർ, ഇഷ നാസി എന്നിവർ നേതൃത്വം നൽകും.



