Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    • പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    • ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    • നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    • സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; റമദാന്‍ ഒന്ന് നാളെ ബുധൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– റമദാന്‍ ഉല്‍പന്നങ്ങള്‍ അടക്കം നിത്യോപയോഗ വസ്തുക്കളടെയും മറ്റു ഉല്‍പന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 37,0000 ലേറെ സ്ഥാപനങ്ങളില്‍ രണ്ടു മാസത്തിനിടെ വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 30,476 സ്ഥാപനങ്ങളിലും ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 6,896 സ്ഥാപനങ്ങളിലുമാണ് രണ്ടു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. റമദാന്‍, ഉംറ, സിയാറത്ത് എന്നിവക്കുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണിത്. ഉംറ തീര്‍ഥാടകര്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്ന മീഖാത്തുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലും മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്ക് തീര്‍ഥാടകരും സന്ദര്‍ശകരും ഉപയോഗിക്കുന്ന റോഡുകളിലും സ്ഥിതിചെയ്യുന്ന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, മൊത്ത വ്യാപാര കേന്ദ്രങ്ങള്‍, ജ്വല്ലറികള്‍, പെട്രോള്‍ ബങ്കുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്.

    ലഭ്യതയെയും ഡിമാന്റിനെയും ബാധിക്കുന്ന ഘടകങ്ങള്‍ വാണിജ്യ മന്ത്രാലയം നിരീക്ഷിക്കുകയും ഡിമാന്റിലെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വിതരണക്കാരുടെ ലഭ്യത ഉറപ്പാക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. റമദാന്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിലയില്‍ കൃത്രിമം കാണിക്കാനുള്ള ഏതൊരു ശ്രമവും തടയാനും മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ സമഗ്ര പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വില്‍പ്പന നിയമങ്ങള്‍ക്കും ഉല്‍പ്പന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി, വിലകള്‍ പ്രദര്‍ശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള അംഗീകൃത വില്‍പ്പന നിയമങ്ങള്‍ വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് സെന്ററുകളും പാലിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നു. റമദാന്‍ മാസത്തോടനുബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമായ പ്രമോഷണല്‍ ഓഫറുകളും മന്ത്രാലയം കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഔദ്യോഗിക ചാനലുകളിലൂടെ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    inspections Rmadan Saudi
    Latest News
    അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    17/02/2026
    പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    17/02/2026
    ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    17/02/2026
    നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    17/02/2026
    സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; റമദാന്‍ ഒന്ന് നാളെ ബുധൻ
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version