റിയാദ്– ഒലയ്യയില്‍ മുപ്പത് വര്‍ഷമായി ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വന്നിരുന്ന തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ നൈവേലി സ്വദേശി പെരിയസ്വാമി (67) നിര്യാതനായി. പത്ത് ദിവസം മുമ്പാണ് റിയാദ് അല്‍ ഈമാന്‍ ഹോസ്പിറ്റല്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ വിദേശത്തായതിനാലും അടുത്ത ബന്ധുക്കള്‍ ആരും ഇവിടെ ഇല്ലാത്തതിനാലും മരണവിവരം ബന്ധുക്കളോ സ്‌പോണ്‍സറോ അറിഞ്ഞിരുന്നില്ല. ഇന്നലെ ഹോസ്പിറ്റല്‍ മോര്‍ച്ചറി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ റിയാദ് ഇന്ത്യ എംബസി കമ്മ്യൂണിറ്റി വളണ്ടിയറും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാനുമായ റഫീഖ് മഞ്ചേരിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹോസ്പിറ്റലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഓള്‍ ഇന്ത്യ കെഎംസിസിയുടെ വൈസ് പ്രസിഡന്റും പോണ്ടിച്ചേരി ജില്ല കെഎംസിസി സെക്രട്ടറിയുമായ നാസറുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്തി. മൃതദേഹം ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ റഫീക്ക് മഞ്ചേരി, മഹ്ബൂബ് ചെറിയ വളപ്പില്‍, റിയാസ് തിരൂര്‍ക്കാട്, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.



