Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 16
    Breaking:
    • സൗദിയിൽ തറാവീഹ് നമസ്കാരങ്ങൾക്ക് ദൈർഘ്യം കൂട്ടരുത്, നമസ്കാരത്തിനിടെ ഇമാമുമാരുടെയും വിശ്വാസികളുടെയും ചിത്രം എടുക്കരുത്
    • റമദാനില്‍ ഹറമൈന്‍ റെയില്‍വേയില്‍ കൂടുതല്‍ സര്‍വീസുകള്‍
    • ഇന്ത്യ-പാക് ക്രിക്കറ്റ്: ആവർത്തന വിരസതയിൽ ആവേശം ചോരുന്ന ‘വാണിജ്യ’ ക്ലാസിക്കുകൾ
    • മകളെ പെൺവാണിഭത്തിന് ഇരയാക്കിയ രണ്ടാനമ്മയ്ക്ക് തടവ്
    • ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ ക്യാമ്പസ് വാര്‍ഷിക ദിനം ആഘോഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    മകളെ പെൺവാണിഭത്തിന് ഇരയാക്കിയ രണ്ടാനമ്മയ്ക്ക് തടവ്

    Ayyoob PBy Ayyoob P16/02/2026 Bahrain Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​മനാമ– കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ 17 വയസ്സുകാരിയായ മകളെ പെൺവാണിഭത്തിന് ഇരയാക്കിയ രണ്ടാനമ്മയ്ക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. പാകിസ്ഥാൻ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് കോടതി കർശന ശിക്ഷ നൽകിയത്. തടവ് കാലാവധിക്ക് ശേഷം ഇവരെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചിലവ് പ്രതി തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. മൂന്ന് വർഷം തടവിന് പുറമെ 2,000 ബഹ്‌റൈൻ ദിനാർ പിഴയും ഇവർ അടക്കണം.
    ​

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുദ്ദേശ്യത്തോടെ പാകിസ്ഥാനിൽ നിന്ന് ബഹ്‌റൈനിൽ എത്തിച്ച ശേഷം വിവിധയിടങ്ങളിൽ താമസിപ്പിച്ച് പെൺവാണിഭത്തിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തതാണ് പ്രതിക്കെതിരെയുള്ള കുറ്റം. സമൂഹമാധ്യമങ്ങൾ വഴി ഇടപാടുകാരെ കണ്ടെത്തി പെൺകുട്ടിയെ വിവിധ ഫ്ലാറ്റുകളിൽ എത്തിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഓരോ ഇടപാടുകാരനിൽ നിന്നും പത്ത് മുതൽ ഇരുപത് ദിനാർ വരെ താൻ ഈടാക്കിയിരുന്നതായും ദിവസം ഏഴോളം പേരെ ഇത്തരത്തിൽ എത്തിച്ചിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു.
    ​
    കുടുംബം കടുത്ത സാമ്പത്തിക ബാധ്യതയിലായതുകൊണ്ടാണ് ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചതെന്നാണ് പ്രതി കോടതിയിൽ നൽകിയ മൊഴി. എന്നാൽ സംരക്ഷിക്കേണ്ട കുട്ടിയെ തന്നെ ചൂഷണത്തിന് ഇരയാക്കി പണം സമ്പാദിച്ച പ്രതിയുടെ നടപടി അതീവ ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, കടുത്ത ശിക്ഷാ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിൽ പ്രതി താൻ ചെയ്ത കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Court order crime Sex racket
    Latest News
    സൗദിയിൽ തറാവീഹ് നമസ്കാരങ്ങൾക്ക് ദൈർഘ്യം കൂട്ടരുത്, നമസ്കാരത്തിനിടെ ഇമാമുമാരുടെയും വിശ്വാസികളുടെയും ചിത്രം എടുക്കരുത്
    16/02/2026
    റമദാനില്‍ ഹറമൈന്‍ റെയില്‍വേയില്‍ കൂടുതല്‍ സര്‍വീസുകള്‍
    16/02/2026
    ഇന്ത്യ-പാക് ക്രിക്കറ്റ്: ആവർത്തന വിരസതയിൽ ആവേശം ചോരുന്ന ‘വാണിജ്യ’ ക്ലാസിക്കുകൾ
    16/02/2026
    മകളെ പെൺവാണിഭത്തിന് ഇരയാക്കിയ രണ്ടാനമ്മയ്ക്ക് തടവ്
    16/02/2026
    ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ ക്യാമ്പസ് വാര്‍ഷിക ദിനം ആഘോഷിച്ചു
    16/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version