Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 16
    Breaking:
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: നാലു പേര്‍ കൊല്ലപ്പെട്ടു
    • കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
    • മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മക്ക് ഔദ്യോഗിക തുടക്കം
    • യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ ഇനി ഓർമ്മ; പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു
    • വിപുലമായ സൗകര്യങ്ങളുമായി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ (ജെ.എൻ.എച്ച്) പ്രവർത്തനം തുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

    ലോകമെമ്പാടുമായി 120 രാജ്യങ്ങളില്‍ ഈ പദ്ധതികള്‍ നടപ്പാക്കും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/02/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി, മുസ്ഹഫ് കോപ്പികളും ഈത്തപ്പഴവും വിതരണം ചെയ്യല്‍ അടക്കം ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍ മാസത്തില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന സീസണല്‍ പദ്ധതികള്‍ ഇസ്‌ലാമിക കാര്യ, ദഅ്‌വ, ഗൈഡന്‍സ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമായി 120 രാജ്യങ്ങളില്‍ ഈ പദ്ധതികള്‍ നടപ്പാക്കും. ഈ പദ്ധതികള്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയം വര്‍ഷം തോറും നടപ്പാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.

    കിംഗ് സല്‍മാന്‍ മുസ്ഹഫ് വിതരണ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ റമദാനില്‍ ലോക രാജ്യങ്ങളില്‍ 22 ലക്ഷം മുസ്ഹഫ് കോപ്പികളും വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വിതരണം ചെയ്യും. കിംഗ് സല്‍മാന്‍ ഈത്തപ്പഴ വിതരണ പദ്ധതിക്കു കീഴില്‍ ഇത്തവണത്തെ റമദാനില്‍ 1,000 ടണ്‍ ഈത്തപ്പഴം വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300 ടണ്‍ കൂടുതലാണിത്. ഈ വര്‍ഷം 18 പുതിയ രാജ്യങ്ങള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ റമദാനില്‍ ആകെ 120 രാജ്യങ്ങളില്‍ കിംഗ് സല്‍മാന്‍ ഈത്തപ്പഴ വിതരണ പദ്ധതി നടപ്പാക്കും. റമദാനില്‍ ഇമാമുമാരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പ്രോഗ്രാമും മന്ത്രാലയം ആരംഭിച്ചു. ഇത്തവണ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 49 രാജ്യങ്ങളിലേക്ക് 91 ഇമാമുമാരെയാണ് അയക്കുന്നത്. ലോക രാജ്യങ്ങളിലെ ഇസ്‌ലാമിക് സെന്ററുകളും സ്ഥാപനങ്ങളും സംഘടനകളും വഴിയാണ് കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയുടെ പ്രശോഭിതമായ പ്രതിച്ഛായ പ്രതിഫലിപ്പിക്കുകയും മാനുഷികവും പ്രബോധനപരവുമായ സാന്നിധ്യം വര്‍ധിപ്പിക്കുകയും, നന്മയും സമാധാനവും പ്രചരിപ്പിക്കുകയും മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളെ സേവിക്കുകയും ചെയ്യുക എന്ന ഉറച്ച സന്ദേശം സ്ഥിരീകരിക്കുകയും ചെയ്യുന്ന ഈ സംരംഭങ്ങള്‍ ലോകമെമ്പാടുമുള്ള അര്‍ഹരായവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം എല്ലാ ശേഷികളും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    king salman iftar program
    Latest News
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: നാലു പേര്‍ കൊല്ലപ്പെട്ടു
    16/02/2026
    കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
    16/02/2026
    മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മക്ക് ഔദ്യോഗിക തുടക്കം
    16/02/2026
    യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ ഇനി ഓർമ്മ; പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു
    16/02/2026
    വിപുലമായ സൗകര്യങ്ങളുമായി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ (ജെ.എൻ.എച്ച്) പ്രവർത്തനം തുടങ്ങി
    16/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version