Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം​
    • പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
    • സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു
    • മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവജന റാലി 13ന്; രജിസ്ട്രേഷൻ പൂർത്തിയായി
    • കൂടുതല്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാ കരാറുകളെയും ദുര്‍ബലപ്പെടുത്തുന്നതായി ഫലസ്തീന്‍ വൈസ് പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കൂടുതല്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാ കരാറുകളെയും ദുര്‍ബലപ്പെടുത്തുന്നതായി ഫലസ്തീന്‍ വൈസ് പ്രസിഡന്റ്

    അധിനിവേശത്തിന്റെ വ്യാപനം തടയാന്‍ ഉടന്‍ ഇടപെടണമെന്ന് ഫലസ്തീന്‍ വൈസ് പ്രസിഡന്റ് യു.എസ് ഭരണകൂടത്തോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/02/2026 Latest World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വെസ്റ്റ് ബാങ്കിലെ മാലെ അദുമിം ജൂതകുടിയേറ്റ കോളനി
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല – കൂടുതല്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാ കരാറുകളെയും ദുര്‍ബലപ്പെടുത്തുന്നതായി ഫലസ്തീന്‍ വൈസ് പ്രസിഡന്റ് ഹുസൈന്‍ അല്‍ശൈഖ് പറഞ്ഞു. വെസ്റ്റ് ബാങ്കില്‍, പ്രത്യേകിച്ച് ഏരിയ-എ യില്‍ പെട്ട കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനും പുതിയ യാഥാര്‍ഥ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ഇസ്രായിലിന്റെ തീരുമാനങ്ങള്‍, നേരത്തെ ഒപ്പുവെച്ച എല്ലാ കരാറുകളെയും പൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണ്. ഈ നടപടികള്‍ അപകടകരമായ നിലക്ക് സംഘര്‍ഷം വര്‍ധിപ്പിക്കലും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവുമാണ്. ഏകപക്ഷീയമായ നടപടികളിലൂടെ, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള രാഷ്ട്രീയ നീക്കങ്ങളെ ദുര്‍ബലപ്പെടുത്താനും ദ്വിരാഷ്ട്ര പരിഹാരത്തെ തകര്‍ക്കാനും മേഖലയെ കൂടുതല്‍ പിരിമുറുക്കത്തിലേക്കും അസ്ഥിരതയിലേക്കും വലിച്ചിഴക്കാനുമാണ് ഇസ്രായില്‍ ലക്ഷ്യമിടുന്നത്. അധിനിവേശത്തിന്റെ വ്യാപനം തടയാന്‍ ഉടന്‍ ഇടപെടണമെന്ന് ഫലസ്തീന്‍ വൈസ് പ്രസിഡന്റ് യു.എസ് ഭരണകൂടത്തോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു.

    വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാര്‍ക്ക് ഭൂമി വാങ്ങാനും അവിടെ ജൂതകുടിയേറ്റ കോളനികള്‍ വികസിപ്പിക്കാനും സൗകര്യമൊരുക്കുന്ന നിരവധി തീരുമാനങ്ങള്‍ ഇസ്രായില്‍ സര്‍ക്കാര്‍ ഞായറാഴ്ച അംഗീകരിച്ചു. ഫലസ്തീന്‍ സിവില്‍, സുരക്ഷാ നിയന്ത്രണത്തിലുള്ള ഏരിയ-എ യില്‍ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരവും ഇസ്രായില്‍ സ്വയം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വാഷിംഗ്ടണില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇസ്രായിലിന്റെ പുതിയ തീരുമാനങ്ങള്‍. വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നതിനെ ട്രംപ് എതിര്‍ത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങള്‍ വെസ്റ്റ് ബാങ്കിലെ ഇസ്രായിലി സാന്നിധ്യത്തിന്റെ ഗണ്യമായ വികാസത്തിനുള്ള തടസ്സങ്ങള്‍ നീക്കുമെന്ന് ഇസ്രായിലി റിപ്പോര്‍ട്ടുകള്‍ പ്രവചിച്ചു. ഇത് 1997 ല്‍ ഇസ്രായിലും ഫലസ്തീന്‍ അതോറിറ്റിയും തമ്മില്‍ ഒപ്പുവെച്ച കരാറിനെ ഫലപ്രദമായി ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ്.
    ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും പ്രഖ്യാപിച്ച നടപടികളില്‍, വെസ്റ്റ് ബാങ്കില്‍ ഭൂമി വാങ്ങുന്നതില്‍ നിന്ന് ജൂത പൗരന്മാരെ വിലക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടുന്നതായി ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായില്‍ ദേശത്തിന്റെ എല്ലാ പ്രദേശങ്ങളിലും നമ്മുടെ വേരുകള്‍ ആഴത്തിലാക്കാനും ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയം കുഴിച്ചുമൂടാനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതായി സ്‌മോട്രിച്ച് പറഞ്ഞു. യഹൂദയും സമരിയയും (വെസ്റ്റ് ബാങ്ക്) ഇസ്രായില്‍ രാജ്യത്തിന്റെ ഹൃദയമാണ്, അത് ശക്തിപ്പെടുത്തുന്നത് ഒരു പരമമായ സുരക്ഷ, ദേശീയ, സയണിസ്റ്റ് താല്‍പ്പര്യമാണെന്ന് കാറ്റ്സ് പറഞ്ഞു.
    ഹെബ്രോണ്‍ ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ നഗരങ്ങളുടെ ചില ഭാഗങ്ങളില്‍ ജൂതകുടിയേറ്റ കോളനികള്‍ക്കുള്ള കെട്ടിട പെര്‍മിറ്റുകളുടെ അധികാരം ഫലസ്തീന്‍ അതോറിറ്റി മുനിസിപ്പല്‍ ബോഡികളില്‍ നിന്ന് ഇസ്രായിലിലേക്ക് മാറ്റുന്നതും പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതുവരെ, ഹെബ്രോണ്‍ നഗരത്തിലെ ജൂത സമൂഹത്തിലെ നിര്‍മ്മാണ മാറ്റങ്ങള്‍ക്ക് പ്രാദേശിക മുനിസിപ്പാലിറ്റിയുടെയും ഇസ്രായിലി അധികാരികളുടെയും അനുമതി ആവശ്യമായിരുന്നു. പുതിയ ക്രമീകരണങ്ങള്‍ പ്രകാരം, അത്തരം മാറ്റങ്ങള്‍ക്ക് ഇസ്രായിലി അംഗീകാരം മാത്രമേ ആവശ്യമുള്ളൂ.
    തടസ്സങ്ങള്‍ നീക്കാനും നിയമപരവും സിവില്‍ ഉറപ്പും സൃഷ്ടിക്കാനും, ഇസ്രായിലിലെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ അവകാശങ്ങളോടെ താമസിക്കാനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും വികസിപ്പിക്കാനും വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാരെ അനുവദിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് – കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ അതോറിറ്റി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ചില മതപരമായ സ്ഥലങ്ങള്‍ നിയന്ത്രിക്കാന്‍ ഇസ്രായിലി അധികൃതരെ ഈ നടപടികള്‍ അനുവദിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
    അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഇസ്രായിലിന്റെ പുതിയ തീരുമാനങ്ങളുടെ ലക്ഷ്യമെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി പറഞ്ഞു. ഫലസ്തീന്‍ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ പോലും ജൂതകുടിയേറ്റ വികസനം, ഭൂമി കണ്ടുകെട്ടല്‍, ഫലസ്തീന്‍ സ്വത്തുക്കള്‍ തകര്‍ക്കല്‍ എന്നിവ നിയമവിധേയമാക്കാനുള്ള തുറന്ന ഇസ്രായിലി ശ്രമത്തെ പുതിയ തീരുമാനങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായും പ്രസിഡന്‍സി പറഞ്ഞു.

    വെസ്റ്റ് ബാങ്കിലെ ഭൂരിഭാഗം കുടിയേറ്റക്കാരെയും പ്രതിനിധീകരിക്കുന്ന സംഘടനയായ യെഷ കൗണ്‍സില്‍ ഇസ്രായിലിന്റെ നീക്കങ്ങളെ പ്രശംസിച്ചു. ഇസ്രായില്‍ സര്‍ക്കാര്‍ ഇന്ന് ഇസ്രായില്‍ ഭൂമി ജൂത ജനതയുടേതാണെന്ന് പ്രഖ്യാപിച്ചതായി സംഘടന പറഞ്ഞു. ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ ജറൂസലം ഒഴികെയുള്ള വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കോളനികളിലും ഔട്ട്‌പോസ്റ്റുകളിലും അഞ്ചു ലക്ഷത്തിലേറെ ഇസ്രായിലികള്‍ താമസിക്കുന്നു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കോളനികളും ഔട്ട്‌പോസ്റ്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്. വെസ്റ്റ് ബാങ്കില്‍ മുപ്പതു ലക്ഷം ഫലസ്തീനികളും താമസിക്കുന്നു. 2025 ല്‍ വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനി വികാസം ഐക്യരാഷ്ട്രസഭ ഡാറ്റ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയ 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി അടുത്തിടെ പുറത്തിറക്കിയ യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. ഡിസംബറില്‍ മാത്രം ഇസ്രായില്‍ 19 കുടിയേറ്റ കോളനികള്‍ക്ക് അംഗീകാരം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Palestine West Bank
    Latest News
    സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം​
    09/02/2026
    പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
    09/02/2026
    സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു
    09/02/2026
    മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവജന റാലി 13ന്; രജിസ്ട്രേഷൻ പൂർത്തിയായി
    09/02/2026
    കൂടുതല്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാ കരാറുകളെയും ദുര്‍ബലപ്പെടുത്തുന്നതായി ഫലസ്തീന്‍ വൈസ് പ്രസിഡന്റ്
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version