കോഴിക്കോട് – ഗോവിന്ദപുരം സ്വദേശി ദീപക് ലൈംഗികാരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് നിർണായക വിധി പറയും. കഴിഞ്ഞദിവസം അപേക്ഷ പരിഗണിച്ച കോടതി, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേൾക്കുന്നതിനായാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ദീപക്കിന്റെ മരണത്തിൽ ഷിംജിതയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച അന്വേഷണസംഘം കോടതിയിൽ ജാമ്യത്തെ ശക്തമായി എതിർത്തു. താൻ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും, നിയമപരമായ വഴി തേടാതെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച് പ്രശസ്തി നേടാനാണ് പ്രതി ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



